No tax | ഈ വിഭാഗക്കാരുടെ 9 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് ഇനി നികുതിയില്ല; വിശദമായറിയാം
Aug 17, 2022, 16:05 IST
തിരുവനന്തപുരം: (www.kvartha.com) ഓടിസം, സെറിബ്രൽ പാൾസി, മൾടിപിൾ ഡിസെബിലിറ്റി, മാനസിക വെല്ലുവിളികൾ തുടങ്ങിയ ഭിന്നശേഷിയുള്ളവർക്കായി വാങ്ങുന്ന ഒമ്പത് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് നികുതി ഇളവ് നൽകാൻ സംസ്ഥാന സർകാർ തീരുമാനിച്ചു. വൈകല്യമുള്ള കുട്ടികളെ ചികിത്സ ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്നതിന് ഭിന്നശേഷി സൗഹൃദമല്ലാത്ത പൊതുഗതാഗത സംവിധാനം ഒഴിവാക്കാൻ മാതാപിതാക്കളെ സഹായിക്കാനാണ് ഈ നീക്കം.
നേരത്തെ, വികലാംഗർക്കായി വാങ്ങിയ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്കായിരുന്നു നികുതി ഇളവ്. ഇപ്പോഴത് ഒമ്പത് ലക്ഷം രൂപയായി വർധിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജുവിനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. ഇളവ് ലഭിക്കുന്നതിന് രക്ഷിതാക്കൾ നിർബന്ധമായും മെഡികൽ സർടിഫികറ്റ് നൽകണമെന്നും വികലാംഗനായ വ്യക്തിയുടെ പേരിലായിരിക്കണം വാഹനം വാങ്ങേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
കേരള സർകാർ നൽകിയ നികുതി ഇളവിനെക്കുറിച്ച് എല്ലാവർക്കും അറിയില്ലെന്ന് ഓടിസം ബാധിച്ച കുട്ടിയുടെ രക്ഷിതാവ് ടോമി ജോസഫ് പറഞ്ഞു. 'പൊതുഗതാഗത വാഹനങ്ങളിൽ വൈകല്യമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്ക് നികുതി ഇളവ് ആശ്വാസമാകും', ജോസഫ് കൂട്ടിച്ചേർത്തു.
കേരള മോടോർ വെഹികിൾ ടാക്സേഷൻ ആക്ട്, 1976 പ്രകാരം, ശാരീരിക വൈകല്യമുള്ളവരുടെ ഉടമസ്ഥതയിലുള്ള മുച്ചക്ര വാഹനങ്ങൾ, വണ്ടികൾ, മോടോർ സൈകിളുകൾ, മോടോർ കാറുകൾ എന്നിവയെ നികുതി അടയ്ക്കുന്നതിൽ നിന്ന് സർകാർ ഒഴിവാക്കിയിട്ടുണ്ട്. 'വാങ്ങിയതിന് ശേഷം, വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറ്റാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ല', എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
നികുതിയിളവ് ലഭിക്കാൻ, വികലാംഗന്റെ പേരിൽ വാഹനം വാങ്ങുകയും വാഹന ഉടമയ്ക്ക് ഓടിസം, സെറിബ്രൽ പാൾസി, മൾടിപിൾ ഡിസെബിലിറ്റി, അല്ലെങ്കിൽ മാനസിക വെല്ലുവിളി എന്നിവ ഉണ്ടെന്ന് കാണിച്ച് സർകാർ മേഖലയിലെ മെഡികൽ ബോർഡ് നൽകുന്ന സർടിഫികറ്റ് മാതാപിതാക്കൾ ഹാജരാക്കുകയും വേണം. 40 ശതമാനത്തിൽ കുറയാത്ത വൈകല്യം ഉണ്ടായിരിക്കണം.

Keywords: Vehicles in this category up to Rs 9 lakh are tax-free, Kerala, News, Top-Headlines, Thiruvananthapuram, Vehicles, Latest-News, Government, Minister, Motorvechicle, Tax, MVD.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.