Accident | ഗവര്‍ണര്‍ക്ക് അകമ്പടി വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

 


കണ്ണൂര്‍: (www.kvartha.com) ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് അകമ്പടിവന്ന വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. നെടുംപൊയില്‍ വാരപ്പീടിക കവലയില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് അപകടം. പേരാവൂരില്‍നിന്ന് തലശേരിയിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സ് എതിര്‍ദിശയില്‍നിന്ന് വരുന്ന സമയത്ത് തലശേരി എക്സിക്യുടീവ് മജിസ്ട്രേറ്റ് പി എസ് മഞ്ജുള സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പൊലീസ് ബസിലും റോഡരികില്‍ നിര്‍ത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു.
        
Accident | ഗവര്‍ണര്‍ക്ക് അകമ്പടി വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

ഉടന്‍ തന്നെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന പേരാവൂര്‍ ഡിവൈ എസ് പി എവി ജോണിന്റെ നേതൃ ത്വത്തില്‍ പൊലീസ് സംഘം ആംബുലന്‍സിന് കടന്നുപോകാന്‍ സൗകര്യമൊരുക്കി. മജിസ്ട്രേറ്റിന്റെ വാഹനവും പൊലീസ് ബസും പിന്നീട് ഗവര്‍ണര്‍ക്ക് അകമ്പടി പോവുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അകമ്പടി വാഹനങ്ങളിലൊന്നിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് മജിസ്ട്രേറ്റിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Keywords: Kannur News, Accident News, Kerala News, Peravoor News, Vehicles accompanying governor collided.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia