ഇന്ധനവിലവര്‍ധന: പണിമുടക്ക് തുടരുന്നു, കെ എസ് ആര്‍ ടി സി ബസും നിരത്തിലിറങ്ങിയില്ല

 


ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 24/01/2018) രാജ്യത്തെ ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത മോട്ടോര്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വാഹനപണിമുടക്ക് തുടരുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

സി ഐ ടി യു, എ ഐ ടി യു സി, യു ടി യു സി, ഐ എന്‍ ടി യു സി, എച്ച് എം എസ്, എസ് ടി യു, ജനതാ ട്രേഡ് യൂണിയന്‍, ടി യു സി ഐ, കെ ടി യു സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്‌ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്‌പെയര്‍ പാര്‍ട്ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഓട്ടോറിക്ഷാ, ടാക്‌സി, സ്വകാര്യബസ്, ലോറി , ടാങ്കര്‍ ലോറി സര്‍വ്വീസുകള്‍ക്കൊപ്പം കെ എസ് ആര്‍ ടി സി ബസുകളും നിരത്തിലിറങ്ങില്ല. പാല്‍, പത്രം ആംബുലന്‍സ് ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്ധനവിലവര്‍ധന: പണിമുടക്ക് തുടരുന്നു, കെ എസ് ആര്‍ ടി സി ബസും നിരത്തിലിറങ്ങിയില്ല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Strike, Vehicles, KSRTC, Hospital, Vehicle strike effect normal life
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia