Aadhar Linking | വാഹന ഉടമകൾ ശ്രദ്ധിക്കുക: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉടൻ 'പരിവാഹൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

 
 Forgotten Aadhaar Number? Here’s How to Retrieve it Online and Offline
 Forgotten Aadhaar Number? Here’s How to Retrieve it Online and Offline

Image Credit: Facebook/ MParivahan, Representational Image Generated by Meta AI

 ● ഒന്നുകിൽ സ്വയമായോ അല്ലെങ്കിൽ അടുത്തുള്ള ഇ-സേവാ കേന്ദ്രങ്ങൾ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്.
 ● മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർക്കായി മോട്ടോർ വാഹന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 
 ● ഫെബ്രുവരി 28 വരെ ആർ.ടി.ഒ./ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്)/സബ്.ആർ.ടി.ഒ ഓഫീസുകളിൽ സ്പെഷ്യൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. 

തിരുവനന്തപുരം: (KVARTHA) മോട്ടോർ വാഹന വകുപ്പ് 2025 മാർച്ച് ഒന്ന് മുതൽ എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കാൻ ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി വാഹന ഉടമകൾ തങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ 'പരിവാഹൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.

എങ്ങനെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം?

ഇതുവരെ ആധാർ അധിഷ്ഠിത മൊബൈൽ നമ്പർ പരിവാഹനിൽ ചേർത്തിട്ടില്ലാത്ത വാഹന ഉടമകൾ എത്രയും പെട്ടെന്ന് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കണം. ഇതിനായി ഒന്നുകിൽ സ്വയമായോ അല്ലെങ്കിൽ അടുത്തുള്ള ഇ-സേവാ കേന്ദ്രങ്ങൾ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വാഹൻ സൈറ്റിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ട വിവരങ്ങൾ നൽകിയാൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എൻറർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

പ്രത്യേക സൗകര്യം

മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർക്കായി മോട്ടോർ വാഹന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരം ആളുകൾക്കായി ഫെബ്രുവരി 28 വരെ ആർ.ടി.ഒ./ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്)/സബ്.ആർ.ടി.ഒ ഓഫീസുകളിൽ സ്പെഷ്യൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. അവിടെ നേരിട്ടെത്തി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 
 Vehicle owners must register their mobile numbers linked to Aadhar on the Parivahan portal by March 1, 2025, as part of the Motor Vehicle Department's new initiative.

 #AadharLinking, #ParivahanPortal, #MotorVehicleDepartment, #MobileRegistration, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia