MVD | സൈലന്‍സറില്‍ നിന്നും തീ പുറത്തേക്കുവരുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ നടപടിയുമായി മോടോര്‍ വാഹന വകുപ്പ്
Oct 25, 2022, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വാഹനത്തിന്റെ സൈലന്‍സറില്‍ നിന്നും തീ പുറത്തേക്കുവരുന്ന രീതിയില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോടോര്‍ വാഹന വകുപ്പ്.
KL 19 m9191 എന്ന നമ്പറിലുള്ള വാഹനത്തിനെതിരെയാണ് നടപടി. സമൂഹമാധ്യമത്തിലൂടെ ലഭിച്ച പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയുടെ വീട്ടിലെത്തി വാഹനം പരിശോധനയ്ക്കായി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.
വാഹനം ഓടിച്ച ആളുടെ ലൈസന്‍സിനുമേല്‍ നടപടി സ്വീകരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട് കമിഷനര്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്തെ വാഹനത്തിന്റെ പെര്‍മിറ്റ്, വാഹന രെജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, നികുതി തുടങ്ങി വാഹനസംബന്ധമായ എല്ലാ നിയമ നടപടികളും നിര്‍വഹിക്കുന്നത് കേരള മോടോര്‍ വാഹന വകുപ്പാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.