ഇടുക്കി ഏലത്തോട്ടത്തിലേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം പരിശോധനാ സംഘം പിടികൂടി
Sep 1, 2021, 11:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 01.08.2021) പണിയെടുക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം പരിശോധനാ സംഘം പിടികൂടി. ഇടുക്കി ഏലത്തോട്ടത്തിലേക്ക് എത്തിച്ച 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെയാണ് വാഹനത്തില്‍നിന്ന് കണ്ടെത്തിയത്. വാഹനത്തില്‍ 3 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്.
ചൈല്‍ഡ് പ്രൊടക്ഷന്‍ യൂണിറ്റ്, പൊലീസ്, തൊഴില്‍, മോടോര്‍ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 12 വാഹന ഉടമകള്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ ഇതിനെക്കുറിച്ച് രക്ഷിതാക്കള്‍ പറയുന്നത് വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ്. പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

