Farmer Arrested | നാടന്‍ തോക്കും ചന്ദനവും പിടികൂടിയെന്ന കേസ്; പച്ചക്കറി കൃഷിക്കാരന്‍ അറസ്റ്റില്‍
Aug 17, 2023, 08:36 IST
തളിപ്പറമ്പ്: (www.kvartha.com) വനം വകുപ്പ് നടത്തിയ ചന്ദനവേട്ടയ്ക്കിടയില്‍ നാടന്‍തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത് പരിധിയിലെ സുധാകരനെയാണ് (50) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് ഒന്‍പതിന് രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേന്‍ജ് ഓഫീസര്‍ പി രതീശനും സംഘവും പാണപ്പുഴ ആലിന്റെ പാറയില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച 55 കിലോ ചന്ദനമുട്ടികളും ഒറ്റക്കുഴല്‍ തോക്കും പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വനം വകുപ്പ് അധികൃതര്‍ തോക്ക് പരിയാരം പൊലീസിന് കൈമാറിയിരുന്നു.
പച്ചക്കറി കൃഷിക്കാരനായ സുധാകരന്‍ ആലിന്റെപാറയിലെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ്. കൃഷി നശിപ്പിക്കാന്‍ വരുന്ന മൃഗങ്ങളെ ഭയപ്പെടുത്താനാണ് തോക്ക് വാങ്ങിയതെന്നാണ് സുധാകരന്‍ പൊലീസിന് മൊഴി നല്‍കിയത്.
പച്ചക്കറി സൂക്ഷിക്കാനായി സ്ഥലത്തെ ഷെഡിന്റെ ഒരു താക്കോല്‍ സ്ഥലമുടമ സുധാകരന് നല്‍കിയിരുന്നു. തോക്ക് ഇയാള്‍ക്ക് നല്‍കിയ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സുധാകരനെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Vegetable Farmer, Arrested, Local Gun, Sandalwood, Seized, Case, Vegetable farmer arrested in local gun and sandalwood seized case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.