27 വീടുകളില്‍ നിന്ന് ആഹാര സാധനങ്ങളും ഭക്ഷണവും മോഷ്ടിച്ചു, ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം, 300 കിലോ കുരുമുളക് കടത്തി; കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ ബൈജു പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കട്ടപ്പന: (www.kvartha.com 05.08.2017) 27 വീടുകളില്‍നിന്ന് ആഹാര സാധനങ്ങളും ഭക്ഷണവും മോഷ്ടിച്ചു, ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി, 300 കിലോ കുരുമുളക് മോഷ്ടിച്ചു തുടങ്ങി നിരവധി മോഷണക്കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ ബൈജു പിടിയില്‍. ബൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ പല കേസുകളിലും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.


കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ പിടിയിലായ വീരപ്പന്‍
ബൈജു(32)വിനെ 14 ദിവസത്തേയ്ക്കു കോടതി റിമാന്‍ഡ് ചെയ്തു. സി.ഐ: വി.എസ്. അനില്‍കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ: കെ.എം. സന്തോഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

27 വീടുകളില്‍ നിന്ന് ആഹാര സാധനങ്ങളും ഭക്ഷണവും മോഷ്ടിച്ചു, ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം, 300 കിലോ കുരുമുളക് കടത്തി; കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ ബൈജു പിടിയില്‍

ബൈജുവിന്റെ പേരില്‍ ഇടുക്കി, അടിമാലി, കഞ്ഞിക്കുഴി, കരിമണ്ണൂര്‍, തൊടുപുഴ സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. മോഷണക്കുറ്റത്തിനു മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചശേഷം ഒരുവര്‍ഷം പുറത്തിറങ്ങിയ ഇയാളെ മറ്റു കേസുകളില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. കുടക്കല്ലില്‍ ആറ്റുതീരത്തെ പാറയിടുക്കിലാണു ബൈജു താമസിച്ചിരുന്നത്. സമീപത്തുള്ള വീടുകളില്‍നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിച്ചു കഴിക്കലാണ് ഇയാളുടെ ശീലം. ഇത്തരത്തില്‍ 27 വീടുകളില്‍നിന്ന് ആഹാര സാധനങ്ങളും ഭക്ഷണവും മോഷ്ടിച്ചിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ ബൈജു പോലീസിനോടു പറഞ്ഞു.

കഞ്ഞിക്കുഴിയിലേയും പഴയരിക്കണ്ടത്തേയും ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത് ബൈജുവും കൂട്ടാളികളുമാണെന്നും പോലീസ് സംശയിക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ മോഷ്ടാവും കുറ്റകൃത്യങ്ങളില്‍ തനിക്കൊപ്പമുണ്ടാതിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചിന്നക്കനാലിലെ പുരയിടത്തില്‍നിന്നു മോഷ്ടിച്ച 300 കിലോ കുരുമുളക് അടിമാലിയില്‍ വിറ്റതായും ഇയാള്‍ സമ്മതിച്ചു. മോഷണശേഷം നാട്ടിലിറങ്ങാതെ വീരപ്പനെ അനുകരിച്ച് കാടുകളിലും പാറയിടുക്കുകളിലും താമസിക്കുന്നതിനാലാണു ഇയാള്‍ക്കു വീരപ്പന്‍ ബൈജു എന്ന പേരു വീണത്.

Also Read:
തെലുങ്കാനയിലെ പണം തട്ടല്‍ സംഭവത്തില്‍ സര്‍വത്ര ദുരൂഹത; നഷ്ടപ്പെട്ടത് 2 ലക്ഷം രൂപയെന്ന് എഫ് ഐ ആര്‍, വാദിയെ പ്രതിയാക്കാനും തെലുങ്കാന പോലീസിന്റെ ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Veerappan Biju arrested for theft case, Food, Police, Probe, News, Theft, Thodupuzha, Idukki, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia