അപൂര്‍വ്വമായ 'താരജോഡികളുടെ' വിവാഹത്തിന് ക്ലിഫ് ഹൗസ് സാക്ഷിയായി; ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കഴുത്തില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് റിയാസ് താലികെട്ടി
Jun 15, 2020, 11:41 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.06.2020) അപൂര്‍വ്വമായ 'താരജോഡികളുടെ' വിവാഹത്തിന് ക്ലിഫ് ഹൗസ് സാക്ഷിയായി. ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കഴുത്തില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് റിയാസ് താലികെട്ടി. സിനിമാ താരങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ വലിയ രീതിയിലുള്ള കവറേജാണ് വിവാഹത്തിന് മാധ്യമങ്ങള്‍ നല്‍കിയത്.
ക്ലിഫ് ഹൗസില്‍ വെച്ച് ഇരുവരും വിവാഹ റജിസ്റ്ററില്‍ ഒപ്പുവെച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അമ്പതു പേരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന വിവാഹച്ചടങ്ങെന്ന അപൂര്‍വതയും വിവാഹത്തിനുണ്ട്.
വിവാഹമോചിതരായ ഇരുവരുടെയും പുനര്‍വിവാഹമാണിത്. പിണറായി വിജയന്‍- കമല ദമ്പതികളുടെ ഏക മകളാണ് വീണ. ഐടി ബിരുദധാരിയായ വീണ ആറു വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം ഡിയാണ്. അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന വിവേക് കിരണ്‍ സഹോദരനാണ്.
ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍, മന്ത്രി ഇ.പി. ജയരാജന്‍, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Thiruvananthapuram, Trending, wedding, Pinarayi vijayan, veena-vijayan-and-muhammad-riyas-wedding

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.