

● ഭൂമിയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്ന്.
● 1843 മുതൽ 34 തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്; അവസാന സ്ഫോടനം 2022ൽ.
● ഭൂമിശാസ്ത്രജ്ഞർക്കും പഠനകേന്ദ്രം, വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
● ലാവ സാവധാനം ഒഴുകുന്നതിനാൽ മുൻകൂർ മുന്നറിയിപ്പ് ലഭിക്കാറുണ്ട്.
സോളി.കെ.ജോസഫ്
(KVARTHA) ഇപ്പോൾ എങ്ങും വേടൻ തരംഗമാണ്. വേടനെ അനുകൂലിച്ചും എതിർത്തും ഒക്കെ പലരും രംഗത്തു വരുന്നുണ്ട്. ഇപ്പോൾ ശ്രദ്ധയാകർഷിക്കപ്പെടുന്നത് വേടന്റെ വരികളിൽ ഉള്ള മോണോലോവ അഗ്നിപർവ്വതം ആണ്. തന്റെ പ്രണയത്തെ പ്രതിപാദിക്കാൻ ആണ് വേടൻ വരികളിൽ മോണോലോവ അഗ്നിപർവ്വതം ഉൾപ്പെടുത്തിയിരിക്കുന്നത്.
മോണോലോവ അഗ്നിപർവ്വതം എങ്ങനെയാണ്. അതിൻ്റെ പ്രത്യേകതകൾ എന്തൊക്കെ.?. അതാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളി ൽ ഒന്നാണ് മോണലോവ (Mauna Loa). ഹവായ് ദ്വീപിന്റെ ഏകദേശം പകുതിയോളം ഈ അഗ്നി പർവ്വതം ഉൾക്കൊള്ളുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,169 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത്, ഭൂമിയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്.
ഹവായൻ ഭാഷയിൽ ‘നീണ്ട പർവ്വതം’ എന്നാണ് മൗന ലോവ എന്ന വാക്കിന് അർത്ഥം. ഒരു ‘ഷീൽഡ് വോൾക്കാനോ’ (കവചാഗ്നിപർവ്വതം) ആണ് ഇത് .അതായത് ചരിഞ്ഞതും, വിശാലവുമായ രൂപം.
ഭൂമിയുടെ അടിത്തട്ടിൽ നിന്ന് അളക്കുമ്പോൾ, എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തേക്കാൾ ഇരട്ടി ഉയരം ഇതിനുണ്ട്. മുകളിൽ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. ഇതിന്റെ മുകളിൽ ഏകദേശം 15 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ഗർത്തം സ്ഥിതി ചെയ്യുന്നു.
ഇതിൽ നിന്ന് പുറത്തുവരുന്ന ലാവ വളരെ ദ്രാവക രൂപത്തിലുള്ളതും സാവധാനം ഒഴുകുന്നതുമാണ്. 1843 മുതൽ ഏകദേശം 34 തവണ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2022 ലായിരുന്നു ഇതിന്റെ സ്ഫോടനം. മോണലോവയുടെ പൊട്ടിത്തെറികൾ സാധാരണയായി സ്ഫോടനാത്മകമല്ല, എന്നാൽ വൻതോതിൽ ലാവാ പ്രവാഹങ്ങൾ ഉണ്ടാക്കുന്നു, ഇത് ചുറ്റുമുള്ള പ്രദേശങ്ങളെ ബാധിക്കാം.
മോണലോവയുടെ ലാവാ പ്രവാഹങ്ങൾ ഹിലോ, കൈലുവ-കോന തുടങ്ങിയ സമീപ നഗരങ്ങൾക്ക് ആണ് ഭീഷണി. എന്നിരുന്നാലും, മന്ദഗതിയിലുള്ള ലാവാ പ്രവാഹങ്ങൾ മൂലം മിക്കപ്പോഴും മുൻകൂർ മുന്നറിയിപ്പ് ലഭിക്കാറുണ്ട്.
യു.എസ്. ജിയോളജിക്കൽ സർവേയുടെ (USGS) ഹവായൻ വോൾക്കാനോ ഒബ്സർവേ റ്ററി (HVO) മോണലോവയെ തുടർച്ചയായി നിരീക്ഷിക്കുന്നു. ഹവായൻ സംസ്കാരത്തിൽ മോണലോവ വിശുദ്ധമായ ഒരു സ്ഥലമാണ്. ഹവായൻ ദേവതയായ പെലെയുമായി (ലാവയുടെ ദേവത) ഇത് ബന്ധപ്പെട്ടിരിക്കുന്നു.
മോണലോവ ഭൂമിശാസ്ത്രജ്ഞർക്കും, വോൾക്കനോളജിസ്റ്റുകൾക്കും ഒരു പ്രധാന പഠനകേന്ദ്രമാണ്. ഹവായ് വോൾക്കാനോസ് നാഷണൽ പാർക്കിന്റെ ഭാഗമായ മോണലോവ, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പല പ്രദേശങ്ങളും പൊതുജനങ്ങൾക്ക് നിയന്ത്രിതമാണ്.
തന്റെ പ്രണയത്തെ പ്രതിപാദിക്കുന്ന വേടന്റെ വരികളിൽ ഉള്ള മോണോലോവ അഗ്നിപർവ്വതം എന്താണെന്ന് എല്ലാവർക്കും മനസിലായെന്ന് വിശ്വസിക്കുന്നു. ഈ അറിവ് കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ സഹകരിക്കുക.
വേടന്റെ പാട്ടിലെ മോണോലോവ അഗ്നിപർവ്വതത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The article explains the Mauna Loa volcano, mentioned in Vedan's song to depict love. It details Mauna Loa's characteristics as one of the five volcanoes on Hawaii, its size, frequent eruptions, significance in Hawaiian culture (linked to Pele), and its importance for geological study and tourism.
#MaunaLoa, #Vedan, #HawaiiVolcano, #VolcanoFacts, #HawaiianCulture, #Geology