SWISS-TOWER 24/07/2023

VD Satheesan | തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണ് തരൂരെന്നും അതില്‍ അസൂയ ഉണ്ടെന്നും സതീശന്‍; മാധ്യമങ്ങള്‍ വില്ലനാക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) തനിക്ക് ശശി തരൂരിനോട് അസൂയയുണ്ടെന്ന കാര്യം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണു തരൂര്‍, അതില്‍ അസൂയ ഉണ്ടെന്നും സതീശന്‍ വ്യക്തമാക്കി. 

തരൂരിനോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. എന്നാല്‍ തരൂരിന്റെ അറിവിനോട് അസൂയയും. ഇപ്പോഴത്തെ വിവാദങ്ങളില്‍ മാധ്യമങ്ങള്‍ തന്നെ വില്ലനാക്കാന്‍ ശ്രമിച്ചുവെന്നും സതീശന്‍ പരിഭവിച്ചു. പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

VD Satheesan | തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണ് തരൂരെന്നും അതില്‍ അസൂയ ഉണ്ടെന്നും സതീശന്‍; മാധ്യമങ്ങള്‍ വില്ലനാക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ്


വിഡി സതീശന്റെ വാക്കുകള്‍ ഇങ്ങനെ:

ശശി തരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടെത്താനാണു മാധ്യമങ്ങളുടെ ശ്രമം. ഈ കഥയില്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എപ്പോഴും നമുക്കു നായകനായി നില്‍ക്കാന്‍ പറ്റുമോ. കഥകളില്‍ വില്ലനും വേണമല്ലോ. കഥകളില്‍ വില്ലന്‍ ഇല്ലെങ്കില്‍ സ്ഥിരമായി ചെയ്യുന്ന സ്റ്റോറിയാകില്ലല്ലോ. ഇപ്പം മെനഞ്ഞ കഥയിലെ വില്ലനാകാനുള്ള യോഗമായിരുന്നു എനിക്ക്. നമുക്ക് എന്തുചെയ്യാന്‍ പറ്റും. നമ്മുടെ ജോലി വേറെയല്ലേ. നമ്മള്‍ അതുമായി പോകും.

എനിക്ക് ഡോ. എസ് എസ് ലാലിനോട് അസൂയ ഉണ്ട്. പല കാര്യങ്ങളില്‍ നമ്മള്‍ അഭിപ്രായം പറയുന്നത് അറിവുള്ളവരോട് ചോദിച്ചിട്ടാണ്. കഥയില്‍ പരാതിയില്ല. തിരുവനന്തപുരത്തെ പരിപാടിയില്‍ തരൂരുമായി സംസാരിച്ചില്ലെന്നതു മാധ്യമസൃഷ്ടി മാത്രമാണ്. ഇഷ്ടമുള്ളവരോടും ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് താന്‍. ഹയാത് ഹോടെല്‍ ഉദ്ഘാടനത്തിന് താന്‍ ആദ്യം കണ്ടപ്പോള്‍ത്തന്നെ തരൂരിനെ എണീറ്റുനിന്ന് അഭിവാദ്യം ചെയ്തതാണ്.

Keywords: VD Satheesan says no problem with Shashi Tharoor, Kochi, News, Politics, Congress, Controversy, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia