Controversy | ജനങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന് സമാനമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ നികുതിയും വെള്ളക്കരവും ഒറ്റയടിക്ക് കൂട്ടിയത് കരണത്തടിക്കുന്നതിന് തുല്യം; സഭയെ അറിയിക്കാതെയുള്ള ഉത്തരവിറക്കല്‍ അസംബ്ലിയോടുള്ള അനാദരവെന്നും വിഡി സതീശന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നികുതിയും വെള്ളക്കരവും ഒറ്റയടിക്ക് കൂട്ടിയതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന് സമാനമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ നികുതിയും വെള്ളക്കരവും ഒറ്റയടിക്ക് കൂട്ടിയത് ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
Aster_MIMS

നിയമസഭ സമ്മേളനം നടക്കുന്നതിനിടെ സഭയെ അറിയിക്കാതെ വെള്ളക്കരം കൂട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത് സഭയോടുള്ള അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയെ അറിയിച്ചുകൊണ്ടായിരുന്നു ആ ഉത്തരവ് ഇറക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റിലൂടെ 4000 കോടിയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചതിലും ഇന്ധന വില കൂട്ടിയതിലുമുള്ള പ്രതിഷേധം ജനങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പിറ്റേദിവസം തന്നെ വെള്ളക്കരവും കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സതീശന്‍ പറഞ്ഞു.

Controversy | ജനങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന് സമാനമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ നികുതിയും വെള്ളക്കരവും ഒറ്റയടിക്ക് കൂട്ടിയത് കരണത്തടിക്കുന്നതിന് തുല്യം; സഭയെ അറിയിക്കാതെയുള്ള ഉത്തരവിറക്കല്‍ അസംബ്ലിയോടുള്ള അനാദരവെന്നും വിഡി സതീശന്‍

വെള്ളക്കരം ഒരു പൈസയല്ലേ കൂട്ടിയതെന്നാണ് ജലവിഭവ മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ ചോദിക്കുന്നത്. പത്ത് കിലോ ലിറ്റര്‍ ഉപയോഗിക്കാന്‍ 44 രൂപയാണ് ഇപ്പോള്‍ ചെലവ്. 44 രൂപ കൊടുക്കുന്നവര്‍ ഇനി മുതല്‍ 144 രൂപ കൊടുക്കണം. 88 രൂപ കൊടുത്തവര്‍ 288 രൂപ കൊടുക്കണം. എന്നിട്ടാണ് ഒരു പൈസയല്ലേ കൂട്ടിയതെന്നു മന്ത്രി പറയുന്നത്. ഇത് എന്തൊരു മര്യാദയാണെന്നും സതീശന്‍ ചോദിച്ചു.

കേന്ദ്ര സര്‍കാരിന്റെ വായ്പാ വ്യവസ്ഥ അനുസരിച്ച് എല്ലാ വര്‍ഷവും വെള്ളക്കരം അഞ്ചു ശതമാനം വീതം ഉയര്‍ത്തുന്നുണ്ട്. കുടിശിക പിരിച്ചെടുക്കുന്നതിലെ ജല അതോറിറ്റിയുടെ പരാജയം കൂടി സാധാരണക്കാരുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വെള്ളം കിട്ടാത്ത സ്ഥലങ്ങളിലും ബില്‍ കൊടുക്കുന്നുണ്ട്. ജല അതോറിറ്റിയുടെ വിതരണ നഷ്ടം 45 ശതമാനമാണ്. അതിന്റെ ഭാരവും സാധാരണക്കാരന് മേലാണ്. ഒരു പ്രൊഫഷനലിസവും ഇല്ലാത്ത പൊതുമേഖലാ സ്ഥാപനമായി ജല അതോറിറ്റി മാറി. പൊതുമേഖലാ സ്ഥാപനത്തിന്റെ പരാജയം നിയമസഭയില്‍ ചൂണ്ടിക്കാട്ടി അത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരെ ശത്രുക്കളാക്കാനുള്ള ചതുരോപായമാണ് മന്ത്രി പയറ്റുന്നതെന്നും സതീശന്‍ ആരോപിച്ചു.

Keywords: VD Satheesan Says It is disrespect to assembly should not know about Water tax Increase, Thiruvananthapuram, News, Criticism, Politics, Controversy, Congress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia