Swearing Ceremony | ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന് മന്ത്രി സ്ഥാനം തിരികെ നല്‍കുന്നത് അംഗീകരിക്കില്ല, എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും തേടും; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നും വി ഡി സതീശന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന് മന്ത്രി സ്ഥാനം തിരികെ നല്‍കുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും തേടുമെന്നു പറഞ്ഞ സതീശന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷത്തു നിന്ന് ആരും പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.
Aster mims 04/11/2022

Swearing Ceremony | ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന് മന്ത്രി സ്ഥാനം തിരികെ നല്‍കുന്നത് അംഗീകരിക്കില്ല, എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും തേടും; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നും വി ഡി സതീശന്‍

വിവാദ പ്രസംഗത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. രാജിവെക്കാതെ ദിവസങ്ങള്‍ തള്ളിനീക്കിയിട്ടും ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എല്ലാ കാര്യങ്ങളിലും ഗവര്‍ണറും സര്‍കാരും വിയോജിപ്പുകള്‍ പറയുകയും ഒടുവില്‍ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളത്.

ഇവര്‍ രണ്ടു പേരെയും യോജിപ്പിക്കാന്‍ ഇടനിലക്കാരുണ്ട്. ഇതില്‍ ബിജെപി നേതാക്കളുടെയും പങ്കാളിത്തമുണ്ടെന്നും സതീശന്‍ ആരോപിച്ചു. ഭരണഘടനയെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നാണ് സജി ചെറിയാന്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് മന്ത്രി സ്ഥാനം രാജിവച്ചതെന്നും അദ്ദേഹം ചോദിച്ചു.

Keywords: VD Satheesan says congress will boycott Sajicherian's swearing ceremony, Kochi, News, Politics, Congress, CPM, Criticism, Trending, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia