ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകും: സർകാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തുമെന്നും വി ഡി സതീശൻ
May 23, 2021, 12:00 IST
തിരുവനന്തപുരം: (www.kvartha.com 23.05.2021) ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ രാഷ്ട്രീയ പാർടികൾ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കും, കോവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമായിരിക്കും ഇത്തവണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമായിരിക്കും ഇത്തവണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെസി വേണുഗോപാലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ടെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാർടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസിലെ പുനഃസംഘടന-നടപടിക്രമം അഖിലേന്ത്യാ കമിറ്റി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ തോൽവിയുടെ കാരണം അന്വേഷിച്ച് റിപോർട് അവർ നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.
Keywords: News, V.D Satheeshan, Ramesh Chennithala, Government, Kerala, State, Politics, VD Satheesan says check the decisions of government and correct them from their mistakes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.