കഴിഞ്ഞ 18 വര്‍ഷത്തെ രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ നടന്നത്; ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതില്‍ ഇത്രയും വിശദമായ ചര്‍ച്ച നടത്തിയ കാലം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടിയുടെ ചരിത്രത്തിലുണ്ടാവില്ല; മുതിര്‍ന്ന നേതാക്കളുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.08.2021) ഫലപ്രദമായ ചര്‍ച്ച നടത്താതെയാണ് ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത് എന്ന മുതിര്‍ന്ന നേതാക്കളുടെ വാദത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. നേരത്തെ വാദത്തെ തള്ളി കെ സുധാകരനും രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുടെ വാദം തെറ്റാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പല കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ് ഒരു ലിസ്റ്റ് പുറത്തുവരുന്നത് എന്നും പ്രതികരിച്ചു.
Aster mims 04/11/2022

കഴിഞ്ഞ 18 വര്‍ഷത്തെ രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ നടന്നത്; ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതില്‍ ഇത്രയും വിശദമായ ചര്‍ച്ച നടത്തിയ കാലം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടിയുടെ ചരിത്രത്തിലുണ്ടാവില്ല; മുതിര്‍ന്ന നേതാക്കളുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ്

ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതില്‍ ഇത്രയും വിശദമായ ചര്‍ച്ച നടത്തിയ കാലം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടിയുടെ ചരിത്രത്തിലുണ്ടാവില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും താനുമുള്‍പെടെ എല്ലാവരും കൂടിയിരുന്നുകൊണ്ടാണ് ചര്‍ചയുടെ ഷെഡ്യൂള്‍ പോലും നിശ്ചയിച്ചത്. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് റൗന്‍ഡ് ചര്‍ച്ച നടത്തിയെന്നും സതീശന്‍ വിശദീകരിച്ചു.

'കഴിഞ്ഞ 18 വര്‍ഷമായി നടന്നിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണത്തേത്. ഞങ്ങള്‍ വരുമ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്ന് മാറ്റം വരുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കില്‍ ഞാനും സുധാകരകനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഡെല്‍ഹിയില്‍ കൊണ്ടുകൊടുത്ത ലിസ്റ്റോ അല്ല വന്നത്.

കുറേക്കൂടി താഴേക്ക് ചര്‍ച്ചകള്‍ പോവുകയും ഒരുപാട് പേരോട് അഭിപ്രായം ചോദിക്കുകയും ചെയ്യുന്ന ഒരുനിലപാടാണ് ഇത്തവണ ഉണ്ടായത്. ഇത്രയും വേഗത്തില്‍ ഇത്രയും നന്നായി പട്ടിക ഇറക്കിയ കാലമുണ്ടായിട്ടില്ല. പഴയ റെകോര്‍ഡ് ഒക്കെ പരിശോധിച്ചാല്‍ അറിയാം, ആറ് മാസം മുതല്‍ ഒരുകൊല്ലം വരെയൊക്കെ ഇരുന്ന് ചര്‍ച്ച ചെയ്ത് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.'

'കോണ്‍ഗ്രസില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ലിസ്റ്റ് ഇറക്കാന്‍ പറ്റില്ല. ജനാധിപത്യപരമായ രീതിയില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പട്ടിക തയാറാക്കിയത്. ചര്‍ച്ച ചെയ്ത് ഞങ്ങള്‍ക്ക് ലഭിച്ച പേരുകളില്‍ നിന്ന് തിരഞ്ഞെടുത്ത് സമവായമുണ്ടാക്കിയാണ് അന്തിമ പട്ടിക ഇറക്കിയത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ പേരുകള്‍ അങ്ങനെ തന്നെ വീതം വെച്ച് കൊടുക്കാനാണെങ്കില്‍ ഞങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലല്ലോ. അതാവും അവര്‍ ആഗ്രഹിക്കുന്നത്. ഇത്രയും കാലം അങ്ങനെയായിരുന്നല്ലോ' എന്നും സതീശന്‍ പറഞ്ഞു.

പട്ടിക പ്രഖ്യാപിച്ചതില്‍ തനിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പൂര്‍ണമായ ഉത്തരവാദിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കുറവുകളും ഞങ്ങള്‍ ഏറ്റെടുക്കും. വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. അനാവശ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് ആത്മവിശ്വാസമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

Keywords:  VD Satheesan response about DCC President list, Thiruvananthapuram, News, Politics, Criticism, DCC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia