ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം; 'ദ അണ്‍നോണ്‍ വാരിയര്‍' ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പോസ്റ്റര്‍ വിഡി സതീശന്‍ പ്രകാശനം ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.09.2021) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ 'ദ അണ്‍നോണ്‍ വാരിയര്‍' എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രകാശനം ചെയ്തു.

ഉമ്മന്‍ ചാണ്ടിയുടെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വന്‍വിജയമാകുമെന്നു സതീശന്‍ ആശംസിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ഇതിഹാസത്തിന്റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.
Aster mims 04/11/2022

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം; 'ദ അണ്‍നോണ്‍ വാരിയര്‍' ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പോസ്റ്റര്‍ വിഡി സതീശന്‍ പ്രകാശനം ചെയ്തു

അഞ്ചു ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി സപ്തംബര്‍ 17നു റിലീസ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. മക്ബുല്‍ റഹ്മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു നിര്‍മിച്ചത്.

2020 സെപ്റ്റംബര്‍ 17നാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷത്തിനു തുടക്കം കുറിച്ചത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെയുള്ള വിവിധ പരിപാടികള്‍ അരങ്ങേറി.

Keywords:  VD Satheesan releases poster for 'The Unknown Warrior' documentary, Thiruvananthapuram, News, Politics, Congress, Oommen Chandy, Documentary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script