Swapna's new allegations | രാജ്ഭവനിലേക്ക് പോകേണ്ട ശെയ്ഖിനെ ക്ലിഫ് ഹൗസിലേക്ക് വഴിമാറ്റിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം ഗുരുതരം; അന്വേഷിക്കണമെന്ന് വി ഡി സതീശന്‍
Jun 30, 2022, 12:43 IST
തിരുവനന്തപുരം: (www.kvartha.com) നയതന്ത്ര സ്വര്‍ണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്ഭവനിലേക്ക് പോകേണ്ട ശെയ്ഖിനെ ക്ലിഫ് ഹൗസിലേക്ക് വഴിമാറ്റിയെന്ന സ്വപ്നയുടെ ആരോപണം ഗുരുതരമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി വിജയന്‍ ഇപ്പോള്‍ അത് കാണിക്കട്ടെ. യുഎഇ യാത്രയില്‍ ബാഗ് എടുക്കാന്‍ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോടിസ് നല്‍കുമെന്നും സതീശന്‍ പറഞ്ഞു.
ശാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് രാജ്ഭവനിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര എഡിജിപി മനോജ് എബ്രഹാമിന്റെ സഹായത്തോടെ വഴി മാറ്റി വിട്ട് ക്ലിഫ് ഹൗസിലെത്തിച്ചതെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
താന്‍ കോണ്‍സല്‍ ജെനറലിനൊപ്പവും ഒറ്റയ്ക്കും ക്ലിഫ് ഹൗസിലും സെക്രടേറിയറ്റിലും പോയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെയും സെക്രടേറിയറ്റിലെയും 2016 മുതല്‍ 2020 വരെയുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍ ഇതു വ്യക്തമാണെന്നും സ്വപ്ന പറഞ്ഞു. ഈ ദൃശ്യങ്ങള്‍ പുറത്തുവിടാനും സ്വപ്ന മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.
Keywords: VD Satheesan on Swapna Suresh's new allegations, Thiruvananthapuram, News, Politics, Allegation, Pinarayi vijayan, CCTV, Chief Minister, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.