VD Satheesan | ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടതില്ല, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ടി നേതൃത്വം; ശശി തരൂരിന് മറുപടിയുമായി വിഡി സതീശന്‍
Jan 10, 2023, 16:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ശശി തരൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെ തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ടി നേതൃത്വമാണെന്നും സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്നും ആര് എവിടെ മത്സരിക്കണമെന്നും തീരുമാനിക്കുന്നത് പാര്‍ടിയാണെന്നും സതീശന്‍ വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ലെന്നും അഭിപ്രായമുള്ളവര്‍ പാര്‍ടിയെ അറിയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥിത്വം സംഘടനാപരമായി പാര്‍ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. പാര്‍ടിയില്‍ ചര്‍ച ചെയ്ത് പാര്‍ടിയ്ക്കു വിധേയമായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ടി നേതൃത്വമാണെന്നും സതീശന്‍ പറഞ്ഞു.
പല കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം താത്പര്യങ്ങള്‍ പല ഘട്ടങ്ങളിലും വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇനി മുതല്‍ സജീവമായുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വച്ച് തരൂര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ കെ മുരളീധരന്‍ തനിക്ക് വടകരയില്‍ തന്നെ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കെ സുധാകരന്‍ മത്സരിക്കുന്നില്ല എന്നുമറിയിച്ചിരുന്നു. ടി എന്‍ പ്രതാപനും ലോക്സഭയിലേക്കു മത്സരിക്കുന്നില്ല എന്നറിയിച്ചിരുന്നു.
ഇത്തരത്തില്‍ ലോക്സഭയില്‍ തുടരാനും സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാനുമുള്ള ആഗ്രഹം വിവിധ നേതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടിയാണ് സതീശന്റെ ഭാഗത്തു നിന്നുണ്ടായത്.
Keywords: VD Satheesan on Shashi Tharoors entry to Kerala assembly, Thiruvananthapuram, News, Assembly Election, Congress, Shashi Taroor, Kerala, Politics.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.