ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം; വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആര്‍ എസ് എസ്-എസ് ഡി പി ഐ ശ്രമമെന്നും പ്രതിപക്ഷനേതാവ്

 


കൊച്ചി: (www.kvartha.com 19.12.2021) ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആര്‍ എസ് എസ്-എസ് ഡി പി ഐ ശ്രമമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം; വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആര്‍ എസ് എസ്-എസ് ഡി പി ഐ ശ്രമമെന്നും പ്രതിപക്ഷനേതാവ്

കൊലപാതകളെ കുറിച്ച് വിഡി സതീശന്റെ വാക്കുകള്‍:

കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ളതും അതേസമയം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങള്‍. സോഷ്യല്‍ എന്‍ജി നീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതല്‍ വര്‍ഗീയ ശക്തികളുമായി മാറി മാറി സി പി എമിനുള്ള ബന്ധമാണ് അപകടമായത്. ബി ജെ പിക്കാരും എസ് ഡി പി ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളില്‍ കുറ്റവാളികളെ പിടിക്കാന്‍ പൊലീസിന് താല്‍പര്യമില്ല. സംസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ബി ജെ പിയുടേയും എസ് ഡി പി ഐയുടേയും ശ്രമം.

ഭൂരിപക്ഷ വര്‍ഗിയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയില്‍ എത്തിച്ചത്. പൊതു രാഷ്ട്രീയത്തില്‍ അപ്രസക്തരായവര്‍ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. വര്‍ഗീയതയുടെ കെണിയില്‍ മലയാളികള്‍ വീഴരുത്.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സര്‍കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പിന്തുണയ്ക്കും. മറിച്ച് ഇതില്‍ നിന്ന് ലാഭം ഉണ്ടാക്കാനാണ് സര്‍കാര്‍ ശ്രമമെങ്കില്‍ ചെറുത്തു തോല്‍പിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ മതേതരത്വം സംരഷിക്കണമെങ്കില്‍ ആര്‍ എസ് എസും എസ് ഡി പി ഐയും ഒരുക്കുന്ന കെണിയില്‍ വീഴാതിരിക്കണമെന്നും സതീശന്‍ പറഞ്ഞു.

Keywords:  VD Satheesan on Alappuzha Twin Murder, Kochi, News, Murder, Congress, RSS, SDPI, Pinarayi vijayan, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia