വി ഡി സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കും, കെ സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായും പി ടി തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്ന് സൂചന; അന്തിമ പ്രഖ്യാപനം ഉടന്‍
May 20, 2021, 13:29 IST
തിരുവനന്തപുരം: (www.kvartha.com 20.05.2021) സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി ഡി സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കും. കെ സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായും പി ടി തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണു സൂചന. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം വ്യാഴാഴ്ച വൈകിട്ടോടു കൂടിതന്നെയുണ്ടായേക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി വൈത്തിലിംഗം എന്നിവരുടെ റിപോര്‍ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക.
എ ഗ്രൂപിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ എംഎല്‍എമാര്‍ വി ഡി സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപോര്‍ടുണ്ടായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമായതോടെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഗ്രൂപുകളിയാണ് പരാജയത്തിന് പ്രധാന കാരണമെന്നും, നേതാക്കള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
മുതിര്‍ന്ന നേതാക്കളായ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സിറ്റിങ് സീറ്റില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. നേരിയ ഭൂരിപക്ഷത്തിനാണ് വിജയം.
Keywords: VD Satheesan MLA to be Leader of Opposition, K Sudhakaran MP to be KPCC President, PT Thomas MLA to be UDF Convener; Final announcement soon, Thiruvananthapuram, News, Politics, Congress, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.