Defamation notice | അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ പ്രതിപക്ഷനേതാവെന്ന് ആരോപണം; ഇ പി ജയരാജനെതിരെ വിഡി സതീശന്റെ വകീല്‍ നോടിസ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടത്തിയ അപകീര്‍ത്തകരമായ പ്രസ്താവനയുടെ പേരില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വകീല്‍ നോടിസ്. 

Defamation notice | അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ പ്രതിപക്ഷനേതാവെന്ന് ആരോപണം; ഇ പി ജയരാജനെതിരെ വിഡി സതീശന്റെ വകീല്‍ നോടിസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിച്ചത് പ്രതിപക്ഷനേതാവാണെന്ന ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സതീശന്റെ നിയമ നടപടി. പ്രതിപക്ഷ നേതാവിനുവേണ്ടി ഹൈകോടതി അഭിഭാഷകന്‍ അനൂപ് വി നായരാണ് ജയരാജന് നോടിസ് അയച്ചത്.

അവാസ്തവമായ പ്രസ്താവന ഏഴ് ദിവസത്തിനകം ഇ പി ജയരാജന്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും നോടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: VD Satheesan issues defamation notice to EP Jayarajan, Kochi, News, Notice, Lawyer, Politics, CPM, High Court of Kerala, Trending, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia