Criticized | സ്പീകറുടെ കസേരയില്‍ ആണ് ഇരിക്കുന്നതെന്ന് ശംസീര്‍ മറന്ന് പോകുന്നു, എംഎല്‍എമാര്‍ തോറ്റുപോകും എന്ന് പറയാന്‍ അദ്ദേഹത്തിന് എന്ത് അവകാശമാണ് ഉള്ളതെന്നും വിഡി സതീശന്‍
Mar 14, 2023, 15:55 IST
തിരുവനന്തപുരം: (www.kvartha.com) ബ്രഹ്‌മപുരം വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അസാധാരണ പരാമര്‍ശം നടത്തിയ സ്പീകര്‍ എഎന്‍ ശംസീറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംഎല്‍എമാര്‍ തോറ്റുപോകും എന്ന് പറയാന്‍ സ്പീകര്‍ക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ചോദിച്ച സതീശന്‍ സ്പീകറുടെ കസേരയില്‍ ആണ് ഇരിക്കുന്നതെന്ന് ശംസീര്‍ മറന്ന് പോകുന്നുവെന്നും കുറ്റപ്പെടുത്തി.
ഡയസില്‍ കയറിയും കസേര മറിച്ചിട്ടും ആയിരുന്നില്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും സതീശന്‍ പറഞ്ഞു. ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനക്കവെ നടുത്തളത്തിലിറങ്ങി ബാനര്‍ ഉയര്‍ത്തിയപ്പോഴാണ് സ്പീകര്‍ എഎന്‍ ശംസീറിന്റെ അസാധാരണ പരാമര്‍ശം ഉണ്ടായത്.
പ്രതിപക്ഷ എംഎല്‍എമാരെ പേരെടുത്ത് വിളിച്ച സ്പീകര്‍, ശാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞു. മുഖം മറക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ഇത് ജനങ്ങള്‍ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണം. ശ്രീ മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. ശ്രീ റോജി ജോണ്‍, അങ്കമാലിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. വിനോദ്, ഇതൊക്കെ എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് തന്നെയാണ് മോശം.
ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്. ജനങ്ങള്‍ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ശാഫി അടുത്ത തവണ തോല്‍ക്കും, അവിടെ തോല്‍ക്കും...' -എന്നായിരുന്നു സ്പീകര്‍ പറഞ്ഞത്.
Keywords: VD Satheesan Criticized Speaker AN Shamseer, Thiruvananthapuram, News, Politics, Assembly, Criticism, Kerala.
ഡയസില്‍ കയറിയും കസേര മറിച്ചിട്ടും ആയിരുന്നില്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും സതീശന്‍ പറഞ്ഞു. ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനക്കവെ നടുത്തളത്തിലിറങ്ങി ബാനര്‍ ഉയര്‍ത്തിയപ്പോഴാണ് സ്പീകര്‍ എഎന്‍ ശംസീറിന്റെ അസാധാരണ പരാമര്‍ശം ഉണ്ടായത്.
ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്. ജനങ്ങള്‍ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ശാഫി അടുത്ത തവണ തോല്‍ക്കും, അവിടെ തോല്‍ക്കും...' -എന്നായിരുന്നു സ്പീകര്‍ പറഞ്ഞത്.
Keywords: VD Satheesan Criticized Speaker AN Shamseer, Thiruvananthapuram, News, Politics, Assembly, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.