Criticized | കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്നത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്; പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍കാരിനെ രക്ഷപ്പെടുത്താന്‍ ഡെല്‍ഹിയില്‍ നിന്നും കള്ള വാര്‍ത്ത നല്‍കുകയാണെന്നും സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍കാരിനെ രക്ഷപ്പെടുത്തിയെടുക്കുന്നതിന് ഡെല്‍ഹിയില്‍ നിന്ന് കള്ള വാര്‍ത്ത നല്‍കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Criticized | കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്നത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്; പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍കാരിനെ രക്ഷപ്പെടുത്താന്‍ ഡെല്‍ഹിയില്‍ നിന്നും കള്ള വാര്‍ത്ത നല്‍കുകയാണെന്നും സതീശന്‍

'ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണത്. കത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്‍ പരാമര്‍ശം നടത്തിയെന്ന നുണ വരെ അടിച്ചുവിടുകയാണ്. സമാനമായി രണ്ടാഴ്ച മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സീതാറാം യെചൂരി ഫോണില്‍ വിളിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചുവെന്ന തെറ്റായ വാര്‍ത്ത ഡെല്‍ഹിയില്‍ നിന്ന് വന്നു. പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് തന്നെ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് മനഃപൂര്‍വമായിട്ട് ചെയ്യുന്നതാണ്. പ്രതിക്കൂട്ടിലായ സര്‍കാരിനെ രക്ഷപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം എന്നും സതീശന്‍ പറഞ്ഞു.

തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ നോക്കരുത്. ആര്‍എസ്എസിനെ സംബന്ധിച്ചിട്ടുള്ള കെ സുധാകരന്റെ പ്രസ്താവനയില്‍ താനടക്കമുള്ള നേതാക്കളും ദേശീയ നേതാക്കളും പ്രതികരണം നടത്തിയിട്ടുണ്ട്. തനിക്ക് പറ്റിയ നാക്കുപിഴയാണെന്ന് സുധാകരനും പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ടി സ്വീകരിച്ചു. ഗൗരവത്തോട് കൂടിയാണ് സുധാരകരന്റെ പ്രസ്താവനയെ പാര്‍ടി കണ്ടത്. അതില്‍ വിശദീകരണം തേടിയതും അതേ ഗൗരവത്തിലാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാവരും ഒരു പോലെ സംസാരിക്കണമെന്നില്ല. പറയുന്ന കാര്യമെല്ലാം ഒന്നാണ്. സുധാകരന്റെ പ്രസ്താവനയില്‍ ലീഗിന്റെ ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ട്. അവരുമായി സംസാരിച്ചതായും സതീശന്‍ അറിയിച്ചു.

Keywords: VD Satheesan Criticized Media, Thiruvananthapuram, News, Politics, Congress, K Sudhakaran, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia