Criticized | 'കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മകനും രക്ഷപ്പെട്ടത് സിപിഎമുമായുള്ള രഹസ്യ ധാരണയുടെ പുറത്ത്'; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വലംകയ്യാണെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിഡി സതീശന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനും രക്ഷപ്പെട്ടത് സിപിഎമുമായുള്ള രഹസ്യ ധാരണയുടെ പുറത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസില്‍ സുരേന്ദ്രന്റെ പേര് പുറത്തു വന്നിട്ടും അദ്ദേഹത്തെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വലംകയ്യാണെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിനു മറുപടിയായാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നയമാണ് ബിജെപിയുടേത്. എന്നാല്‍ കേരളത്തിലെ സിപിഎം നേതാക്കളുടെ നയം കോണ്‍ഗ്രസ് വിരുദ്ധതയാണ്. ഇതു രണ്ടും കൂടിച്ചേരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുന്നത്. രാത്രി പിണറായിയുടെ കാലുപിടിക്കാന്‍ പോകുന്ന സുരേന്ദ്രനാണ് ഞങ്ങള്‍ക്കെതിരെ പറയുന്നത്. മാസപ്പടി വിവാദം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സുരേന്ദ്രന് ധൈര്യമുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു.

Criticized | 'കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മകനും രക്ഷപ്പെട്ടത് സിപിഎമുമായുള്ള രഹസ്യ ധാരണയുടെ പുറത്ത്'; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വലംകയ്യാണെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിഡി സതീശന്‍

നേരത്തെ കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ വിഡി സതീശനെതിരെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു. സതീശന്റെ ഇടപാടുകള്‍ അന്വേഷിക്കുന്നില്ലെന്നും ഇത് മുഖ്യമന്ത്രിയുമായുള്ള ധാരണയുടെ പുറത്താണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കെ സുധാകരനും മാത്യു കുഴല്‍നാടനുമെതിരെ കേസ് വന്നിട്ടും സതീശന്റെ രേഖകള്‍ പരിശോധിക്കാന്‍ സര്‍കാര്‍ തയാറായിട്ടില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിട്ടിയിരുന്നു.

Keywords:  VD Satheesan Criticized K Surendran, Thiruvananthapuram, News, Politics, VD Satheesan, Criticized, K Surendran, Politics, Allegation, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script