തിരഞ്ഞെടുപ്പ് തോല്‍വി: നേതാക്കള്‍ക്ക് നേരെ വിമര്‍ശനവുമായി വി ഡി സതീശന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 20.05.2016) ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ തിരഞ്ഞെടുപ്പിനെ നയിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്ന് കെ പി സിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാതിരുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം.

പറവൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം നേടിയായിരുന്നു സതീശന്റെ വിജയം. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണെന്നാണ് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ വിലയിരുത്തല്‍.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അനുഭവം ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അഴിമതിയുടെ കരിനിഴലിലായിരുന്നു സര്‍ക്കാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോല്‍വി: നേതാക്കള്‍ക്ക് നേരെ വിമര്‍ശനവുമായി വി ഡി സതീശന്‍

Keywords: V.D Satheeshan, KPCC, Congress, UDF, Kochi, Ernakulam, Kerala, Assembly Election, Election, Election-2016.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia