മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരം: വി ഡി സതീശന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.05.2016) മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വഞ്ചനാപരമാണന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി
സതീശന്‍ എം.എല്‍.എ. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ അധികാര്തതില്‍ എത്തി ദിവസങ്ങള്‍ക്കകം തന്നെ നിലപാടു മാറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ലംഘനമാണെന്നും സതിശന്‍ പറഞ്ഞു. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്‌നാടിന് സുപ്രീം കോടതിയില്‍ ആയുധമാവുമെന്നും ഇത് കൊടിയ വഞ്ചനയാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരം: വി ഡി സതീശന്‍അണക്കെട്ട് ബലപ്പെട്ടുവെന്ന തമിഴ്‌നാടിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണക്കെട്ടിന്റെ പേരില്‍ അനാവശ്യ വികാരങ്ങള്‍ ഉണര്‍ത്തേണ്ടെതില്ലെന്നും തമിഴ്‌നാടുമായി ഉഭയകക്ഷി ചര്‍ച്ചയാവാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Keywords: Thiruvananthapuram, Kerala, Mullaperiyar, Mullaperiyar Dam, V.D Satheeshan, Chief Minister, Pinarayi vijayan, Tamilnadu, Jayalalitha, CPM, LDF.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia