Positive Energy! | ഈ ജീവികള്‍ വീട്ടിലെത്തിയാല്‍ പിന്നാലെ ഭാഗ്യവും ധനനേട്ടവും ഉറപ്പ്
Feb 25, 2024, 13:37 IST
കൊച്ചി: (KVARTHA) മനുഷ്യരായാല്‍ വാസ്തു ദോഷങ്ങളിലൊക്കെ അല്പ സ്വല്‍പം വിശ്വാസമൊക്കെ ഉണ്ടായിരിക്കും. കാരണം ഒരാള്‍ എത്ര കഠിനാധ്വാനിയാണെങ്കിലും ഉയര്‍ച ഉണ്ടാകില്ല. ആരോഗ്യപരമായും ധനപരമായുമുള്ള ചില പ്രശ്‌നങ്ങള്‍ എപ്പോഴും അയാളെ അലട്ടിക്കൊണ്ടിരിക്കും. ചിലര്‍ക്ക് അധ്വാനം അധികം വേണമെന്നില്ല, ഉയര്‍ച എപ്പോഴും കൂടെയുണ്ടായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ആളുകള്‍ വാസ്തു ദോഷങ്ങളിലൊക്കെ വിശ്വസിച്ചുപോകുന്നത്.
സനാതന ധര്‍മത്തില്‍ ദൈവം ജീവജാലങ്ങളിലും വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ വളരെ ശുഭകരമായി കണക്കാക്കുന്ന ചില ജീവികളെക്കുറിച്ച് വാസ്തുവില്‍ പരാമര്‍ശിച്ചിരിക്കുന്നു. വാസ്തുപ്രകാരം ഈ ജീവികളില്‍ ഏതെങ്കിലും വീട്ടില്‍ വരികയാണെങ്കില്‍ അത് സാമ്പത്തിക നേട്ടത്തിന്റെയും ഒപ്പം ഐശ്വര്യവും സന്തോഷത്തിന്റേയും ലക്ഷണമാണെന്ന് പറയുന്നു. ഇത്തരത്തില്‍ വീട്ടില്‍ ഐശ്വര്യവുമായി വന്നുകേറുന്ന ജീവികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
തത്ത
ശകുനശാസ്ത്ര പ്രകാരം വീട്ടില്‍ പെട്ടെന്ന് ഒരു തത്ത വന്ന് മടങ്ങുന്നത് ശുഭ സൂചനയാണ്. സമ്പത്തിന്റെ ദേവനായ കുബേരനുമായി തത്ത ബന്ധപ്പെട്ടിരിക്കുന്നു. കാമദേവന്റെ വാഹനമായും തത്തയെ കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍, തത്തയെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ജ്യോതിഷത്തില്‍ ഇത് ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധന്റെ മഹത്വത്തിന്റെ പ്രതീകമാണ് തത്ത. വീട്ടില്‍ തത്തയുടെ വരവ് സാമ്പത്തിക നേട്ടവും ബിസിനസില്‍ പുരോഗതിയും സൂചിപ്പിക്കുന്നതിനൊപ്പം കിട്ടില്ലെന്ന് പ്രതീക്ഷിച്ച പണവും തിരികെ ലഭിക്കാനും ഇടയാകുന്നു.
ആമ
മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ആമ പ്രവേശിക്കുന്ന വീട്ടിലെ എല്ലാ നെഗറ്റീവ് എനര്‍ജികളും നശിച്ച് പോസിറ്റീവ് എനര്‍ജി ഉണ്ടാകുന്നതായി വാസ്തു ശാസ്ത്ര പ്രകാരം കണക്കാക്കുന്നു. ലക്ഷ്മി ദേവിയുടെ ആഗമനത്തിന്റെ സൂചനയായിട്ടാണ് ആമ വീട്ടില്‍ പ്രവേശിക്കുന്നതെന്നാണ് വേദങ്ങളില്‍ പറയുന്നത്. കൂടാതെ വീട്ടില്‍ ആമയുടെ വരവ് സന്തോഷവും ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കുന്നു.
രണ്ടു തലയുള്ള പാമ്പ്
രണ്ട് തലയുള്ള പാമ്പ് ലക്ഷ്മീദേവിയുടെ വാഹനമാണെന്നാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഒരു ഇരുതല പാമ്പ് വീട്ടില്‍ വന്നാല്‍, അത് ലക്ഷ്മീദേവി വീട്ടില്‍ ദര്‍ശനം നടത്താന്‍ പോകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. ഈ പാമ്പ് ആരെയും കടിക്കുന്നില്ല. എന്നാല്‍ ഇത് വീട്ടില്‍ വന്നാല്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ലെന്നാണ് വിശ്വാസം.
തവള
ചൈനീസ് വാസ്തു ശാസ്ത്രത്തില്‍ തവളയെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ചൈനയില്‍ തവള സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതീകമായി അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ തവള വന്നാല്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. വാസ്തു ശാസ്ത്രത്തില്‍, തവളയെ സമ്പത്തിന്റെ ഘടകമായി കണക്കാക്കുന്നു. തവള വീട്ടില്‍ വന്നാല്‍ അത് വരാനിരിക്കുന്ന നല്ല സമയത്തെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
കറുത്ത ഉറുമ്പ്
ജ്യോതിഷ പ്രകാരം കറുത്ത ഉറുമ്പുകള്‍ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീതിയുടെ ദൈവമായി കണക്കാക്കുന്നയാളാണ് ശനിദേവന്‍. ഉറുമ്പുകള്‍ നിരനിരയായി വരുന്ന വീട്ടില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകില്ലെന്നാണ് വിശ്വാസം.
വായില്‍ മുട്ടയുമായി ഉറുമ്പുകള്‍ വീട്ടില്‍ വന്നാല്‍ അത് ഐശ്വര്യത്തിന്റെ ലക്ഷണമാണ്. കൂടാതെ, സാമ്പത്തിക വളര്‍ചയെ സൂചിപ്പിക്കുന്നു. ജോലിയിലോ ബിസിനസിലോ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്നു
മൃഗങ്ങളുമായി ബന്ധപ്പെട്ട ശകുനങ്ങള്‍
*ഒരു പ്രധാന ജോലിക്കായി വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഒരു നായയെ കാണുകയും അത് ചെവി ചൊറിയാന്‍ തുടങ്ങുകയും ചെയ്താല്‍ ആ ജോലി നടക്കില്ല.
*പഴയ ചെരുപ്പ് വായില്‍ കടിച്ചുപിടിച്ച് നായ അടുത്ത് വന്നാല്‍ അത് നല്ല ലക്ഷണമാണ്.
*കറുത്ത നിറമുള്ള പൂച്ച വഴി മുറിച്ചു കടന്നാല്‍ ജോലി നടക്കില്ല. എന്നാല്‍ ഒരു വെളുത്ത പൂച്ച വഴി മുറിച്ചുകടന്നാല്‍ അത് തികച്ചും ഭാഗ്യമാണ്.
*വീടിന് മുകളിലിരുന്ന കാക്ക ആവര്‍ത്തിച്ച് കരയുന്നത് അതിഥികള്‍ വരുമെന്നതിന്റെ സൂചനയാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
*ഒരു കീരി വഴി മുറിച്ചുകടക്കുകയോ പ്രധാന ജോലിക്ക് പോകുമ്പോള്‍ കീരിയെ കാണുകയോ ചെയ്താല്‍ ഉദ്ദേശിച്ച ജോലി തീര്‍ചയായും നടക്കും.
*പശു വീട്ടില്‍ കയറുന്നത് ശുഭസൂചനയാണ്.
*ഒരു കുയിലിന്റെ ശബ്ദം കേള്‍ക്കാന്‍ ഇടയായാല്‍ അത് ഒരു നല്ല ശകുനമാണ്. എന്നാല്‍ നിങ്ങള്‍ കുയിലിനെ കാണാന്‍ ഇടയായാല്‍ അത് മോശം ശകുനമാണ്.
*മൂങ്ങ, പ്രാവ്, വവ്വാല്‍, കൊക്ക്, കഴുകന്‍ എന്നിവ വീട്ടില്‍ വന്ന് ഇരിക്കുകയാണെങ്കില്‍, അത് മോശം ശകുനമാണ്. വീടിന്റെ മേല്‍ക്കൂരയിലോ മുറ്റത്തോ വരാന്തയിലോ കഴുകന്‍ ചത്ത് വീഴുകയാണെങ്കില്‍ കുടുംബത്തില്‍ ചില മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്.
Keywords: Vastu Tips: Ways to boost positive energy in your home, Kochi, News, Positive Energy, Home, Vastu Tips, Parrot, Cow, Cat, Kerala News.
ഇത്തരം ദോഷങ്ങളില്‍ നിന്നും മാറ്റങ്ങള്‍ വരുത്തേണ്ടത് അവരുടെ ആവശ്യങ്ങളാണ്. അവര്‍ അതിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചില നുറുങ്ങുകളുടെ സഹായത്തോടെ ഇതിനൊക്കെ പരിഹാരമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മൃഗങ്ങള്‍ വാസ്തു ദോഷങ്ങളുടെ പ്രഭാവം കുറയ്ക്കുന്നുവെന്നാണ് പൊതുവെയുള്ള വിശ്വാസം. ഭാവിയില്‍ നമ്മെ ബാധിക്കുന്നതോ നമ്മെ ബാധിച്ചേക്കാവുന്നതോ ആയ ഏതൊരു പ്രശ്‌നത്തെയും മൃഗങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്നും വിശ്വസിക്കുന്നു.
സനാതന ധര്‍മത്തില്‍ ദൈവം ജീവജാലങ്ങളിലും വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ വളരെ ശുഭകരമായി കണക്കാക്കുന്ന ചില ജീവികളെക്കുറിച്ച് വാസ്തുവില്‍ പരാമര്‍ശിച്ചിരിക്കുന്നു. വാസ്തുപ്രകാരം ഈ ജീവികളില്‍ ഏതെങ്കിലും വീട്ടില്‍ വരികയാണെങ്കില്‍ അത് സാമ്പത്തിക നേട്ടത്തിന്റെയും ഒപ്പം ഐശ്വര്യവും സന്തോഷത്തിന്റേയും ലക്ഷണമാണെന്ന് പറയുന്നു. ഇത്തരത്തില്‍ വീട്ടില്‍ ഐശ്വര്യവുമായി വന്നുകേറുന്ന ജീവികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
തത്ത
ശകുനശാസ്ത്ര പ്രകാരം വീട്ടില്‍ പെട്ടെന്ന് ഒരു തത്ത വന്ന് മടങ്ങുന്നത് ശുഭ സൂചനയാണ്. സമ്പത്തിന്റെ ദേവനായ കുബേരനുമായി തത്ത ബന്ധപ്പെട്ടിരിക്കുന്നു. കാമദേവന്റെ വാഹനമായും തത്തയെ കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍, തത്തയെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ജ്യോതിഷത്തില്‍ ഇത് ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധന്റെ മഹത്വത്തിന്റെ പ്രതീകമാണ് തത്ത. വീട്ടില്‍ തത്തയുടെ വരവ് സാമ്പത്തിക നേട്ടവും ബിസിനസില്‍ പുരോഗതിയും സൂചിപ്പിക്കുന്നതിനൊപ്പം കിട്ടില്ലെന്ന് പ്രതീക്ഷിച്ച പണവും തിരികെ ലഭിക്കാനും ഇടയാകുന്നു.
ആമ
മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ആമ പ്രവേശിക്കുന്ന വീട്ടിലെ എല്ലാ നെഗറ്റീവ് എനര്‍ജികളും നശിച്ച് പോസിറ്റീവ് എനര്‍ജി ഉണ്ടാകുന്നതായി വാസ്തു ശാസ്ത്ര പ്രകാരം കണക്കാക്കുന്നു. ലക്ഷ്മി ദേവിയുടെ ആഗമനത്തിന്റെ സൂചനയായിട്ടാണ് ആമ വീട്ടില്‍ പ്രവേശിക്കുന്നതെന്നാണ് വേദങ്ങളില്‍ പറയുന്നത്. കൂടാതെ വീട്ടില്‍ ആമയുടെ വരവ് സന്തോഷവും ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കുന്നു.
രണ്ടു തലയുള്ള പാമ്പ്
രണ്ട് തലയുള്ള പാമ്പ് ലക്ഷ്മീദേവിയുടെ വാഹനമാണെന്നാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഒരു ഇരുതല പാമ്പ് വീട്ടില്‍ വന്നാല്‍, അത് ലക്ഷ്മീദേവി വീട്ടില്‍ ദര്‍ശനം നടത്താന്‍ പോകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. ഈ പാമ്പ് ആരെയും കടിക്കുന്നില്ല. എന്നാല്‍ ഇത് വീട്ടില്‍ വന്നാല്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ലെന്നാണ് വിശ്വാസം.
തവള
ചൈനീസ് വാസ്തു ശാസ്ത്രത്തില്‍ തവളയെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ചൈനയില്‍ തവള സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതീകമായി അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ തവള വന്നാല്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. വാസ്തു ശാസ്ത്രത്തില്‍, തവളയെ സമ്പത്തിന്റെ ഘടകമായി കണക്കാക്കുന്നു. തവള വീട്ടില്‍ വന്നാല്‍ അത് വരാനിരിക്കുന്ന നല്ല സമയത്തെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
കറുത്ത ഉറുമ്പ്
ജ്യോതിഷ പ്രകാരം കറുത്ത ഉറുമ്പുകള്‍ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീതിയുടെ ദൈവമായി കണക്കാക്കുന്നയാളാണ് ശനിദേവന്‍. ഉറുമ്പുകള്‍ നിരനിരയായി വരുന്ന വീട്ടില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകില്ലെന്നാണ് വിശ്വാസം.
വായില്‍ മുട്ടയുമായി ഉറുമ്പുകള്‍ വീട്ടില്‍ വന്നാല്‍ അത് ഐശ്വര്യത്തിന്റെ ലക്ഷണമാണ്. കൂടാതെ, സാമ്പത്തിക വളര്‍ചയെ സൂചിപ്പിക്കുന്നു. ജോലിയിലോ ബിസിനസിലോ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്നു
മൃഗങ്ങളുമായി ബന്ധപ്പെട്ട ശകുനങ്ങള്‍
*ഒരു പ്രധാന ജോലിക്കായി വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഒരു നായയെ കാണുകയും അത് ചെവി ചൊറിയാന്‍ തുടങ്ങുകയും ചെയ്താല്‍ ആ ജോലി നടക്കില്ല.
*പഴയ ചെരുപ്പ് വായില്‍ കടിച്ചുപിടിച്ച് നായ അടുത്ത് വന്നാല്‍ അത് നല്ല ലക്ഷണമാണ്.
*കറുത്ത നിറമുള്ള പൂച്ച വഴി മുറിച്ചു കടന്നാല്‍ ജോലി നടക്കില്ല. എന്നാല്‍ ഒരു വെളുത്ത പൂച്ച വഴി മുറിച്ചുകടന്നാല്‍ അത് തികച്ചും ഭാഗ്യമാണ്.
*വീടിന് മുകളിലിരുന്ന കാക്ക ആവര്‍ത്തിച്ച് കരയുന്നത് അതിഥികള്‍ വരുമെന്നതിന്റെ സൂചനയാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
*ഒരു കീരി വഴി മുറിച്ചുകടക്കുകയോ പ്രധാന ജോലിക്ക് പോകുമ്പോള്‍ കീരിയെ കാണുകയോ ചെയ്താല്‍ ഉദ്ദേശിച്ച ജോലി തീര്‍ചയായും നടക്കും.
*പശു വീട്ടില്‍ കയറുന്നത് ശുഭസൂചനയാണ്.
*ഒരു കുയിലിന്റെ ശബ്ദം കേള്‍ക്കാന്‍ ഇടയായാല്‍ അത് ഒരു നല്ല ശകുനമാണ്. എന്നാല്‍ നിങ്ങള്‍ കുയിലിനെ കാണാന്‍ ഇടയായാല്‍ അത് മോശം ശകുനമാണ്.
*മൂങ്ങ, പ്രാവ്, വവ്വാല്‍, കൊക്ക്, കഴുകന്‍ എന്നിവ വീട്ടില്‍ വന്ന് ഇരിക്കുകയാണെങ്കില്‍, അത് മോശം ശകുനമാണ്. വീടിന്റെ മേല്‍ക്കൂരയിലോ മുറ്റത്തോ വരാന്തയിലോ കഴുകന്‍ ചത്ത് വീഴുകയാണെങ്കില്‍ കുടുംബത്തില്‍ ചില മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്.
Keywords: Vastu Tips: Ways to boost positive energy in your home, Kochi, News, Positive Energy, Home, Vastu Tips, Parrot, Cow, Cat, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.