Vastu Tips | കുടുംബത്തിന്റെ സന്തോഷവും വിജയവും ആഗ്രഹിക്കാത്തവരുണ്ടോ? ഈ വസ്തുക്കള്‍ വീട്ടില്‍ ഭാഗ്യവും സമ്പത്തും, ഐശ്വര്യവും എത്തിക്കും!
Feb 25, 2024, 17:53 IST
കൊച്ചി: (KVARTHA) കുടുംബത്തിന്റെ സന്തോഷവും വിജയവും ആഗ്രഹിക്കാത്തവരുണ്ടോ. ഇല്ലെന്ന് നിസംശയം പറയാം. ഓരോ മനുഷ്യനും ജീവിക്കുന്നതുതന്നെ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ്. അതുകൊണ്ടുതന്നെ ആ കുടുംബം ഭദ്രമായിരിക്കാന്‍ എന്തൊക്കെ വേണം അതെല്ലാം ചെയ്തിരിക്കും.
വാസ്തു ശാസ്ത്രമനുസരിച്ച് സാമ്പത്തിക പുരോഗതി വീടിന്റെ കിഴക്കും വടക്കുകിഴക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശകളില്‍ എന്തെങ്കിലും വാസ്തു ദോഷം ഉണ്ടെങ്കില്‍, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബം നേരിടേണ്ടിവരുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസം. അതേ സമയം, ഈ ദിശകളുടെ തെറ്റായ ക്രമീകരണവും ഒരു വ്യക്തിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.
ഇനി വീട്ടില്‍ ഭാഗ്യം വരുത്തുന്ന ചില വസ്തുക്കളും വാസ്തു ശാസ്ത്രമനുസരിച്ച് ഉണ്ട്. അത്തരം ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ പണത്തിന് ഒരു ക്ഷാമവുമുണ്ടാകില്ലെന്നാണ് വിശ്വാസം. അത് എന്തൊക്കെയെന്ന് നോക്കാം.
കറുത്ത കുതിരലാടം
വാസ്തു ശാസ്ത്രത്തില്‍, കുതിരയുടെ ലാടം വീട്ടില്‍ സൂക്ഷിച്ചാല്‍ അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കുതിരലാടം സൂക്ഷിച്ചാല്‍ വീട്ടിലെ നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവം അവസാനിക്കുകയും ഇതുവഴി ശനിദേവന്റെ അനുഗ്രഹം എപ്പോഴും വീട്ടില്‍ നിലനില്‍ക്കുമെന്നുമാണ് വിശ്വാസം. വേണമെങ്കില്‍, വീടിന്റെ പ്രധാന വാതിലില്‍ ഒരു കുതിരലാടം തൂക്കിയിടാം.
കണ്ണാടി
വീട്ടില്‍ കണ്ണാടി വയ്ക്കുന്നതും നല്ലതാണ്. വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ കണ്ണാടി സ്ഥാപിച്ചാല്‍ പലവിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും.
മുള ചെടി
വീട്ടില്‍ ഒരു മുള ചെടി സൂക്ഷിക്കുന്നതിലൂടെ സന്തോഷം, ഐശ്വര്യം, ആരോഗ്യം എന്നിവ കൈവരുമെന്നും പറയപ്പെടുന്നു. ഈ ചെടി വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നു. ചിലര്‍ ഓഫീസ് മേശപ്പുറത്തും മുള ചെടി സൂക്ഷിക്കാറുണ്ട്. ഓഫീസ് ടേബിളില്‍ ഇത് സൂക്ഷിച്ചാല്‍ പുരോഗതിയിലേക്കുള്ള വഴി തുറക്കുമെന്നാണ് വിശ്വാസം.
ചിരിക്കുന്ന ബുദ്ധന്‍
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് ചിരിക്കുന്ന ബുദ്ധനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് വഴി പോസിറ്റിവിറ്റിയും സന്തോഷവും സമൃദ്ധിയും നല്‍കുന്നു. അതുകൊണ്ടുതന്നെ വീടിന്റെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കണമെങ്കില്‍, ചിരിക്കുന്ന ബുദ്ധനെ കൊണ്ടുവരിക.
സൂര്യ യന്ത്രം
സാമ്പത്തിക പ്രശ്നം ഇല്ലാതാക്കാന്‍ സൂര്യ യന്ത്രം വീട്ടിലേക്ക് കൊണ്ടുവരാം. വീടിന്റെ കിഴക്ക് ദിശയില്‍ സൂര്യ യന്ത്രം സ്ഥാപിക്കുന്നതിലൂടെ പോസിറ്റീവ് എനര്‍ജി കൈമാറ്റം ചെയ്യപ്പെടുകയും നെഗറ്റീവ് എനര്‍ജിയുടെ ഒഴുക്ക് കുറയുകയും ചെയ്യുന്നു. ജോലിയിലും ബിസിനസിലും ഇത് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. സൂര്യ യന്ത്രം പ്രധാന വാതിലില്‍ മുകളിലേക്ക് അഭിമുഖീകരിക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തു ശാസ്ത്രപ്രകാരം പറയുന്നത്.
നീല നിറത്തിലുള്ള പിരമിഡ്
വീടിന്റെ വടക്ക് ദിശയില്‍ നീല നിറത്തിലുള്ള പിരമിഡ് സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് പണത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുന്നു.
ഗ്ലാസ് പാത്രം
വാസ്തു ശാസ്ത്ര പ്രകാരം, വീടിന്റെ വടക്ക് ദിശയില്‍ ഒരു ഗ്ലാസ് പാത്രം സൂക്ഷിക്കണം. കൂടാതെ, ഈ പാത്രത്തില്‍ ഒരു വെള്ളി നാണയവും വയ്ക്കുക. ഇതുവഴി ലക്ഷ്മീദേവിയുടെ അനുഗ്രഹം വീട്ടില്‍ എപ്പോഴും നിലനില്‍ക്കും.
തുളസി, നെല്ലിക്ക
വീടിന്റെ വടക്ക് ദിശയില്‍ തുളസി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഒപ്പം നെല്ലിക്ക മരം നടുന്നതും പ്രയോജനകരമാണ്. കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധി വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങള്‍
വാസ്തു പ്രകാരം, ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹം വീടിന്റെ വടക്ക് കിഴക്ക് ദിശയിലാണ് സ്ഥാപിക്കേണ്ടത്. കൂടാതെ, ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ദിവസവും ഒരു മണ്‍വിളക്കും കത്തിക്കണം. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.
വടക്ക് ദിശ
വാസ്തു ശാസ്ത്രമനുസരിച്ച്, വടക്ക് ദിശയുടെ അധിപന്‍ കുബേരനാണ്. സമ്പത്തിന്റെ ദേവന്‍ എന്നും കുബേരന്‍ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ വീടിന്റെ ഈ ദിശയില്‍ പണം സൂക്ഷിക്കണം. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.
ചില കുടുംബങ്ങളില്‍ എല്ലാം ഉണ്ടെങ്കിലും സമ്പത്ത് കുറവായിരിക്കും. സമ്പത്ത് വര്‍ധിപ്പിക്കാനുള്ള ചില വഴികള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. വീടിന്റെ വാസ്തു ശരിയായ ക്രമത്തില്‍ പരിപാലിക്കുകയാണെങ്കില്‍, അവിടെ ഒരിക്കലും മോശം ഊര്‍ജം ഉണ്ടാകില്ലെന്ന് മാത്രമല്ല, എപ്പോഴും സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും.

Keywords: Vastu Tips for Prosperous Home: Attract Wealth & Abundance, Kochi, News, Vastu Tips, Prosperous Home, Attract Wealth, Abundance, Tulsi, Idol, Money, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.