Children's Fest | വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് വെള്ളിയാഴ്ച മുതല്‍; 1500ലധികം കുട്ടികള്‍ പങ്കെടുക്കും
Jan 19, 2023, 13:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലോത്സവമായ വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റിന് ജനുവരി 20 വെള്ളിയാഴ്ച തുടക്കം. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളജില്‍ മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ വിവിധ ഇനങ്ങളിലായി 1500ലധികം കുട്ടികള്‍ പങ്കെടുക്കും.
സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എന്‍ജിഒ ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഫെസ്റ്റ് നടത്തുന്നത്. 22 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തും.
ഫെസ്റ്റിനോടനുബന്ധിച്ച് മാജിക് ഷോ, മ്യൂസിക് ഷോ, ഫ്ളാഷ് മോബ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന്റെ ഭാഗമായി മാള്‍ ഗെയിംസ്, സൂംബ, കരകൗശല വസ്തുക്കളുടെ നിര്‍മാണ പരിശീലനം, ഫൈന്‍ ആര്‍ട്സ്, ബലൂണ്‍ ആര്‍ട്, മാജിക് പ്ലാനറ്റ് സ്റ്റാള്‍, എയ്റോബിക്സ്, ആക്യുബിറ്റ്സ്, റോബോടിക്സ്, അസാപ്, എക്സൈസ് വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
Keywords: Varnachirakukal State Children's Fest from Friday; More than 1500 children will participate, Thiruvananthapuram, News, Festival, Health Minister, Inauguration, Children, Kerala.
ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ജനുവരി 20ന് രാവിലെ ഒമ്പതുമണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എന്‍ജിഒ ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഫെസ്റ്റ് നടത്തുന്നത്. 22 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തും.
ഫെസ്റ്റിനോടനുബന്ധിച്ച് മാജിക് ഷോ, മ്യൂസിക് ഷോ, ഫ്ളാഷ് മോബ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന്റെ ഭാഗമായി മാള്‍ ഗെയിംസ്, സൂംബ, കരകൗശല വസ്തുക്കളുടെ നിര്‍മാണ പരിശീലനം, ഫൈന്‍ ആര്‍ട്സ്, ബലൂണ്‍ ആര്‍ട്, മാജിക് പ്ലാനറ്റ് സ്റ്റാള്‍, എയ്റോബിക്സ്, ആക്യുബിറ്റ്സ്, റോബോടിക്സ്, അസാപ്, എക്സൈസ് വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
Keywords: Varnachirakukal State Children's Fest from Friday; More than 1500 children will participate, Thiruvananthapuram, News, Festival, Health Minister, Inauguration, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.