Stray Dogs attack | തിരുവനന്തപുരത്ത് ഒഴിഞ്ഞ പുരയിടത്തില്‍ തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ മൃതദേഹം
Feb 20, 2024, 15:57 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിതീകരിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പാരിപ്പള്ളി പൊലീസ് പറയുന്നത്: കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപത്തെ പറങ്കിമാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കാണുന്നത്.
പരിസരത്ത് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികളാണ് തിരച്ചില്‍ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു. അരയ്ക്ക് താഴെയുള്ള ഭാഗം മുഴുവന്‍ തെരുവ് നായ്ക്കള്‍ ഭക്ഷിച്ചിട്ടുണ്ട്.

അജിത് ദാസിന് കുടുബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇയാള്‍ ഉപദ്രവിച്ചതായി കാണിച്ച് ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതിയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Regional-News, Malayalam-News, Varkala News, Dead Body, Found, Stray Dogs, Local News, Kerala News, Thiruvananthapuram News, Varkala: Dead body found.
Keywords: News, Kerala, Kerala-News, Regional-News, Malayalam-News, Varkala News, Dead Body, Found, Stray Dogs, Local News, Kerala News, Thiruvananthapuram News, Varkala: Dead body found.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.