Complaint | 'ജോലി കഴിഞ്ഞ് സ്‌കൂടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്‌സിനെ കടന്നുപിടിച്ച് ബൈകിലെത്തിയ യുവാവ്'; നിലവിളിച്ചതോടെ കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Jul 21, 2023, 16:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വണ്ണപ്പുറം: (www.kvartha.com) ജോലി കഴിഞ്ഞ് സ്‌കൂടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്‌സിനെ ബൈകിലെത്തിയ യുവാവ് കടന്നുപിടിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി 8.30ന് വണ്ണപ്പുറത്താണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ യുവതി വീട്ടിലേക്ക് തിരിയാനായി വാഹനത്തിന്റെ വേഗത കുറച്ചപ്പോള്‍ പിന്നില്‍നിന്ന് ബൈകില്‍ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതി ഒച്ച വച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ കാളിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
Keywords: Vannappuram: Man attempts to molest nurse, Idukki, News, Police, Probe, Scooter, Bike, Passenger, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.