പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് നേതാവ് സി കെ മുബാറക് നിര്യാതനായി
Dec 26, 2020, 15:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 26.12.2020) പി പി ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവും ഡിസിസി ജനറല്‍ സെക്രടറിയുമായ സി കെ മുബാറക് (61) കോവിഡ് ബാധിച്ച് മരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പി പി ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ വെച്ചാണ് മുബാറക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ഭരണാധികാരി സി ആര് മുരളീകൃഷ്ണന് പി പി ഇ കിറ്റ് ധരിച്ച് വാഹനത്തിന് സമീപമെത്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. ചടങ്ങിന് ശേഷം മുബാറക്ക് ആശുപത്രിയിലേക്ക് തിരികെ പോയി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ മുടപ്പിലാശേരിയില്‍ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയം നേടിയത്. ഫലം വരുന്നതിന് മുന്‍പ് തന്നെ രോഗബാധിതനായിരുന്നു.
കോവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.