SWISS-TOWER 24/07/2023

Protest | വണ്ടിപ്പെരിയാര്‍ കേസ്: പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ പരസ്യ പ്രതിഷേധവുമായി കുടുംബം

 


ADVERTISEMENT

വണ്ടിപ്പെരിയാര്‍: (KVARTHA) ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തിയശേഷം വീടിനുള്ളില്‍ കെട്ടിതൂക്കുകയും ചെയ്‌തെന്ന കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ പരസ്യ പ്രതിഷേധവുമായി കുടുംബം. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തരക്ക് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിക്കും.

Protest | വണ്ടിപ്പെരിയാര്‍ കേസ്: പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ പരസ്യ പ്രതിഷേധവുമായി കുടുംബം

പ്രതിയെ വെറുതേവിടാനുള്ള വിധിക്കെതിരെ കട്ടപ്പന അതിവേഗ കോടതി വളപ്പില്‍ നാടകീയ സംഭവങ്ങളും പ്രതിഷേധവുമാണ് നടന്നത്. കേസിന്റെ അന്വേഷണം വേണ്ടവിധം പൊലീസ് നടത്തിയില്ലെന്നും തെളിവിന്റെ അഭാവത്തിലാണ് പ്രതിയെ വെറുതെവിടുന്നതെന്നും വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കോടതി പ്രധാനമായും പരിഗണിക്കുക.

കൊലപാതകം നടന്ന ദിവസം വിരടലയാള വിദഗ്ധര്‍ അടക്കമുള്ളവരുടെ സേവനം ഉപയോഗിച്ചില്ലെന്നും തെളിവുകള്‍ ശേഖരിച്ചില്ലെന്നുമാണ് വിധിയില്‍ ജഡ്ജ് വിവരിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിനുണ്ടായ കാലതാമസം പ്രതിക്ക് തുണയായെന്ന സംശയം ബലപ്പെടുന്നു.

പ്രതിക്കെതിരായ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പെടെ വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങളില്‍ ഒന്നു പോലും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല. ഇതേതുടര്‍ന്ന് കേസിലെ പ്രതിയായ വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനെ (24) വെറുതെവിടാന്‍ കട്ടപ്പന അതിവേഗ കോടതി ഉത്തരവിട്ടു.

അതേസമയം തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും അന്വേഷണം ശരിയായരീതിയില്‍ തന്നെയാണ് നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തെ സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ അയാള്‍ തന്നെയാണ് കുറ്റവാളി എന്നുമാണ് പൊലീസിന്റെ പ്രതികരണം.

2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ലയത്തിലാക്കി രാവിലെ ജോലിക്കു പോയ മാതാപിതാക്കള്‍ തിരികെ എത്തിയപ്പോഴാണ് ഷോള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

എന്നാല്‍, പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് വഴിത്തിരിവുണ്ടായത്. 14 വര്‍ഷം കുട്ടികളുണ്ടാകാതെ കാത്തിരുന്ന മാതാപിതാക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് ഈ വിവരം അറിഞ്ഞത്. രണ്ട് ദിവസത്തിനു ശേഷമാണ് വണ്ടിപ്പെരിയാര്‍ എസ് ഐ ടിഡി സുനില്‍കുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. 

മൂന്നു വര്‍ഷത്തോളമായി കുട്ടിയെ യുവാവ് പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ ഷോള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നു.

Keywords:  Vandiperiyar case verdict: Girl's family to stage protest in front of police station, Idukki, News, Protest, Parents, Police Station, Court Verdict, Police, Criticism, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia