Protest | വണ്ടിപ്പെരിയാര്‍ കേസ്: പ്രോസിക്യൂഷന്റേയും പൊലീസിന്റേയും വീഴ്ച ചൂണ്ടിക്കാട്ടി ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി മഹിളാ മോര്‍ചാ പ്രവര്‍ത്തകര്‍; അറസ്റ്റ് ചെയ്തുനീക്കി പൊലീസ്
Dec 16, 2023, 11:39 IST
തിരുവനന്തപുരം: (KVARTHA) വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രോസിക്യൂഷന്റേയും പൊലീസിന്റേയും വീഴ്ച ചൂണ്ടിക്കാട്ടി ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി മഹിളാ മോര്‍ചാ പ്രവര്‍ത്തകര്‍. ഡിജിപിയുടെ വീട്ടുവളപ്പില്‍ ചാടിക്കയറിയാണ് മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതെന്നും ഇവരെ അറസ്റ്റ് ചെയ്തുനീക്കിയെന്നും പൊലീസ് പറഞ്ഞു.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ചുരക്കുളം എംഎംജെ എസ്റ്റേറ്റ് ലയത്തില്‍ അര്‍ജുന്‍ സുന്ദറിനെ(24) തെളിവുകളുടെ അഭാവത്തില്‍, കട്ടപ്പന അതിവേഗ കോടതി കഴിഞ്ഞദിവസം വെറുതേവിട്ടിരുന്നു.
പ്രതി കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജ് വി മഞ്ജുവിന്റെ വിധിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെയും പൊലീസിന്റെയും വീഴ്ചകളും എണ്ണിപ്പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിഷേധം.
പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ പരസ്യ പ്രതിഷേധവുമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തരക്ക് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം ആരംഭിച്ചു.
ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കോടതി പ്രധാനമായും പരിഗണിക്കുക. കൊലപാതകം നടന്ന ദിവസം വിരടലയാള വിദഗ്ധര്‍ അടക്കമുള്ളവരുടെ സേവനം ഉപയോഗിച്ചില്ലെന്നും തെളിവുകള്‍ ശേഖരിച്ചില്ലെന്നുമാണ് വിധിയില്‍ ജഡ്ജ് വിവരിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിനുണ്ടായ കാലതാമസം പ്രതിക്ക് തുണയായെന്ന സംശയം ബലപ്പെടുന്നു.
പ്രതിക്കെതിരായ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പെടെ വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങളില്‍ ഒന്നു പോലും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല. ഇതേതുടര്‍ന്ന് കേസിലെ പ്രതിയെ വെറുതെ വിട്ടത്.

Keywords: Vandiperiyar Case: Mahila Morcha leaders protest in front of DGP's residence, Idukki, News, Vandiperiyar Case, Mahila Morcha Leaders, Protest, Police, Arrest, Criticism, DGP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.