Vande Bharath | വന്ദേ ഭാരത് കണ്ണൂരിലേക്ക്; പികെ കൃഷ്ണദാസിനെ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ അഭിനന്ദിച്ചു
Apr 14, 2023, 23:37 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂര്‍ വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ പ്രയത്നിച്ച റെയില്‍വേ പാസന്‍ജേഴ്സ് ആന്‍ഡ് എമിനറ്റീസ് ചെയര്മാന് പികെ കൃഷ്ണദാസിനെ കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു.
രാജ്യത്തെ പതിമൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലേക്ക് കൊണ്ടുവരാനും, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ സര്‍വീസ് നടത്താനും പരിശ്രമിച്ച് അത് നേടിയെടുത്തുകൊണ്ട് മലയാളികള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിച്ച പി കെ കൃഷ്ണദാസിനെ അനുമോദിക്കാന്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴസ് തീരുമാനിച്ചു.
ഭാവിയില്‍ വന്ദേ ഭാരത് ട്രെയിന്‍ കാസര്‍കോടേക്കോ മംഗലാപുരത്തേക്കോ സര്‍വീസ് നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന പികെ കൃഷ്ണദാസിന്റെ ഉറപ്പ് യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
ഭാവിയില്‍ വന്ദേ ഭാരത് ട്രെയിന്‍ കാസര്‍കോടേക്കോ മംഗലാപുരത്തേക്കോ സര്‍വീസ് നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന പികെ കൃഷ്ണദാസിന്റെ ഉറപ്പ് യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
Keywords: Vande Mataram to Kannur; North Malabar Chamber of Commerce officials felicitated PK Krishnadas, Kannur, News, Vande Mataram, Train, North Malabar Chamber of Commerce, PK Krishnadas, Vishu Kaineetam, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

