Vande Bharath | വന്ദേ ഭാരത് കണ്ണൂരിലേക്ക്; പികെ കൃഷ്ണദാസിനെ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ അഭിനന്ദിച്ചു

 


കണ്ണൂര്‍: (www.kvartha.com) വന്ദേ ഭാരത്  എക്സ്പ്രസ് കണ്ണൂര്‍ വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ പ്രയത്നിച്ച റെയില്‍വേ പാസന്‍ജേഴ്സ് ആന്‍ഡ് എമിനറ്റീസ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു.

Vande Bharath | വന്ദേ ഭാരത്  കണ്ണൂരിലേക്ക്; പികെ കൃഷ്ണദാസിനെ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ അഭിനന്ദിച്ചു

രാജ്യത്തെ പതിമൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലേക്ക് കൊണ്ടുവരാനും, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ സര്‍വീസ് നടത്താനും പരിശ്രമിച്ച് അത് നേടിയെടുത്തുകൊണ്ട് മലയാളികള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിച്ച പി കെ കൃഷ്ണദാസിനെ അനുമോദിക്കാന്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴസ് തീരുമാനിച്ചു.

ഭാവിയില്‍ വന്ദേ ഭാരത് ട്രെയിന്‍ കാസര്‍കോടേക്കോ മംഗലാപുരത്തേക്കോ സര്‍വീസ് നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന പികെ കൃഷ്ണദാസിന്റെ ഉറപ്പ് യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

Keywords:  Vande Mataram to Kannur; North Malabar Chamber of Commerce officials felicitated PK Krishnadas, Kannur, News, Vande Mataram, Train,  North Malabar Chamber of Commerce,  PK Krishnadas, Vishu Kaineetam, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia