Vande Bharat | ഉയര്‍ന്ന സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രാബത്ത അനുവദിക്കും
Jan 7, 2024, 20:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഉയര്‍ന്ന സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രാബത്ത അനുവദിക്കും. അഖിലേന്‍ഡ്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍വിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കുമാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്ദേഭാരതില്‍ യാത്രാബത്ത അനുവദിക്കുന്നത്.
കെ എസ് ആര്‍ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല. എന്നാല്‍ ഇത് വേണമെന്ന ശുപാര്‍ശ ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി. 77,200-1,40,500ഉം അതിന് മുകളിലും ശമ്പള സ്‌കെയില്‍ ഉള്ളവര്‍ക്ക് വന്ദേഭാരതിന്റെ എക്‌സിക്യൂടിവ് ചെയറില്‍ യാത്രാബത്ത അനുവദിക്കും.


77,200-1,40,500ന് താഴെയുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്ക് ചെയര്‍കാറിലും യാത്ര നടത്താം. വന്ദേഭാരത് യാത്രയുടെ ഭാഗമായി വരുന്ന കാറ്ററിങ് ചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ അനുവദനീയമല്ല. യാത്രാ ടികറ്റുകളുടെ അസല്‍ ബിലിനൊപ്പം(Bill) സമര്‍പ്പിക്കണമെന്നും ധന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
Keywords: Vande Bharat travel allowance will be allowed to higher Serving officials, Thiruvananthapuram, News, Vande Bharat, Travel Allowance, Officials, Salary, Bill, Ticket, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.