SWISS-TOWER 24/07/2023

Vande Bharat | വന്ദേ ഭാരത് ട്രെയിനിന് തലശേരിയില്‍ സ്റ്റോപ് അനുവദിക്കണം: കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കി ബി ജെ പി നേതാവ് എന്‍ ഹരിദാസ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വന്ദേഭാരത് ട്രെയിനിന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി. 1901 ലാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ചത്. സര്‍കസ്, ക്രികറ്റ്, കേക് തുടങ്ങിയവയ്ക്ക് പ്രമുഖ സ്ഥാനമുള്ള തലശ്ശേരി പ്രധാനപ്പെട്ട ആധ്യാത്മിക തീര്‍ഥാടന കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവും ആണ്.

Vande Bharat | വന്ദേ ഭാരത് ട്രെയിനിന് തലശേരിയില്‍ സ്റ്റോപ് അനുവദിക്കണം: കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കി ബി ജെ പി നേതാവ് എന്‍ ഹരിദാസ്

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം, മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്, ജഗന്നാഥ ക്ഷേത്രം, തലശ്ശേരി കോട്ട ശ്രീരാമസ്വാമി ക്ഷേത്രം, തുടങ്ങി നിരവധി ആധ്യാത്മിക ചരിത്ര കേന്ദ്രങ്ങളുടെ സംഗമ വേദി കൂടിയാണ് തലശ്ശേരി. വയനാട്, ആറളം ഫാം, മലബാര്‍ കാന്‍സര്‍ സെന്റര്‍, അഞ്ചരക്കണ്ടി മെഡികല്‍ കോളജ്, നവോദയ വിദ്യാലയം, തലശ്ശേരി എന്‍ജിനീയറിംഗ് കോളജ്, കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് തുടങ്ങിയവയ്ക്ക് സമീപമാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ദിനംപ്രതി 10,000 ത്തോളം യാത്രക്കാര്‍ എത്തിച്ചേരുന്നുണ്ട് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനായിരുന്നിട്ടുകൂടി പ്രധാനപ്പെട്ട പല ട്രെയിനുകള്‍ക്കും തലശ്ശേരിയില്‍ സ്റ്റോപ് ഇല്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. അതിനാല്‍ വന്ദേ ഭാരത് ട്രെയിനില്‍ ഏതെങ്കിലും ഒന്നിന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും എന്ന് നിവേദനത്തില്‍ പറയുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് സംസ്ഥാന സെക്രടറി കെ രഞ്ജിത് എന്നിവരും ഹരിദാസിനോടൊപ്പം ഉണ്ടായിരുന്നു.

Keywords: Vande Bharat train should be allowed stop at Thalasseri; BJP leader N Haridas petitioned Union Railway Minister, Kannur, News, Vande Bharat Train, Petition, BJP Leaders, Minister, Railway Station, Stop, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia