Accused Identified | വളള്യായി വിഷ്ണുപ്രിയ വധക്കേസ്; 4 സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു
Sep 26, 2023, 10:36 IST
കണ്ണൂര്‍: (www.kvartha.com) പാനൂര്‍ വളള്യായിയിലെ വിഷ്ണുപ്രിയ വധക്കേസില്‍ നാല് സാക്ഷികളുടെ വിസ്താരം തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നാലുസാക്ഷികളും പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു. വിഷ്ണുപ്രിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഉള്‍പെടെ മൂന്ന് പേരുടെ വിസ്താരം തിങ്കളാഴ്ച (25.09.2023) നടന്നു.
2022- ഒക്ടോബര്‍ 22-നായിരുന്നു വിഷ്ണുപ്രിയയുടെ കൊലപാതകം നടന്നത്. കേസില്‍ 90-ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചിരുന്നു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത് പരിധിയിലെ എം ശ്യാംജിത്താണ് കേസിലെ പ്രതി.
സംഭവദിവസം വിഷ്ണുപ്രിയയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുപയോഗിച്ച് കഴുത്തറത്തു കൊല നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ കൊല നടത്തിയ ഇയാള്‍ അന്നേ ദിവസം വൈകുന്നേരം തന്നെ പൊലീസ് പിടിയിലായിരുന്നു. പിതാവ് നടത്തിവരുന്ന ഹോടെലില്‍ നിന്നാണ് പ്രതി പിടിയിലായത്. അറസ്റ്റിലായതിന് ശേഷം ഇന്നേ വരെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണുളളത്. കേസില്‍ 73 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിക്കും. പ്രൊസിക്യൂഷനുവേണ്ടി പബ്ലിക് പ്രൊസിക്യൂടര്‍ കെ അജിത്താണ് ഹാജരാകുന്നത്.

Keywords: Court, Thalassery, Kannur News, Panoor News, Vallyai News, Vishnu Priya, Murder Case Witnesses, Identified, Accused, News, Kerala, Kerala-News, Regional-News, Police-News, Vallyai Vishnu Priya Murder Case; Four witnesses identified accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.