വാലന്‍ന്റൈസ് ദിനം: കോളേജിലെ പൂവാലനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിനുവേണ്ടി തയ്യാറാക്കിയ പോസ്റ്റര്‍ വിവാദമായി
Feb 8, 2020, 17:04 IST
ADVERTISEMENT
വിവാദ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കെ എസ് യു കോളേജ് യൂണിറ്റ് പ്രസിഡന്റ് അല്‍ അമീന് ഷാജി, വൈസ് പ്രസിഡന്റ് ബാജിയോ ജോണി എന്നിവരെ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു. ലഹളയ്ക്ക് ആസൂത്രണം ചെയ്യുന്ന രീതിയില്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് ഇരുവര്‍ക്കുമെതിരേ തൊടുപ്പുഴ പോലിസ് കേസ് എടുത്തു. കോളേജിലെ പൂവാലനെ തിരഞ്ഞെടുക്കാനായിരുന്നു മത്സരം. ഇതിന്റെ പോസ്റ്ററില്‍ വന്ന ചിത്രീകരണമാണ് വിവാദത്തിനും പ്രതിഷേധത്തിനും കാരണമായത്. പൂവാലന്റെ പേരെഴുതിയിടാന്‍ കോളേജ് ഗേറ്റിന് സമീപം പെട്ടിയും വെച്ചിരുന്നു. കെ എസ് യു യൂണിറ്റ് പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും പേരും മൊബൈല്‍ നമ്പറുകളും പോസ്റ്ററിലുണ്ട്.
സംഭവത്തില്‍ കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസും കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയും ഖേദം പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

