വാളയാര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
Nov 10, 2019, 21:33 IST
പാലക്കാട്: (www.kvartha.com 10.11.2019) വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സാക്ഷ്യപ്പെടുത്തിയ വിധി പകര്‍പ്പ് ലഭിച്ചതിനാല്‍ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. കെപിഎംഎസ് ഏര്‍പ്പെടുത്തിയ അഭിഭാഷകര്‍ മുഖേനയാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസില്‍ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും കുടുംബം പറയുന്നു. കേസിലെ നാല് പ്രതികളെയും വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണം ഉള്‍പ്പെടെ സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം കസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ബന്ധുക്കള്‍ക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് പ്രതികളെ വെറുതെ വിട്ട് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഉണ്ടായത്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വാളയാര്‍ ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. പോക്‌സോ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ഇക്കാര്യത്തില്‍ നടപടികള്‍ വൈകുന്നതായി ആക്ഷേപമുണ്ട്.
Keywords: Kerala, palakkad, Case, Molestation, High Court, High Court of Kerala, Trending, News, Valayar case: Family need CBI Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.