Ganja Seized | ട്രോളി ബാഗില്‍ കഞ്ചാവുമായി വളപട്ടണത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍
Aug 26, 2023, 18:16 IST
കണ്ണൂര്‍: (www.kvartha.com) കഞ്ചാവുമായി ബീഹാര്‍ സ്വദേശി വളപട്ടണത്ത് പിടിയിലായി. ട്രോളി ബാഗിനകത്ത് ഒളിപ്പിച്ചിരുന്ന 5.026 കിലോഗ്രാം കഞ്ചാവുമായി കാട്ടാമ്പളളി കോട്ടക്കുന്നില്‍ താമസക്കാരനായ സൂരജ് കുമാര്‍ ഷാ (27)യെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വളപട്ടണം എസ്‌ഐ എ നിതിനും സംഘവും നടത്തിയ പരിശോധനയ്ക്കിടെയിലാണ് പ്രതി പിടിയിലായത്. വളപട്ടണം ബോട് ജെട്ടിക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസിനെ കണ്ടതോടെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് ട്രോളി ബാഗില്‍ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മുന്‍പും മയക്കുമരുന്ന് കേസില്‍ എക്സൈസ് പിടികൂടിയിരുന്നു.
Keywords: News, Kerala, Kerala-News, News-Malayalam, Police-News, Cannabis, Valapattanam, Migrant Worker, Arrested, Valapattanam: Migrant worker arrested with Cannabis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.