House Attack | വളപട്ടണം പൊലീസ് വീടാക്രമണത്തിന് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്‌തോ? വീട്ടമ്മയുടെ ആരോപണം പ്രതിരോധിക്കാനാകാതെ പൊലീസ്

 


കണ്ണൂര്‍: (KVARTHA) ചിറക്കല്‍ വെടിവയ്പ്പു സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍ ചിറയിലെ വീട്ടില്‍ വെടിവെയ്പ്പു നടന്ന സംഭവത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് വളപട്ടണം പൊലീസ്. തങ്ങള്‍ക്കെതിരെ നടന്നത് പൊലീസിന്റെ ഒത്താശയോടെയുള്ള ഗുണ്ടാ ആക്രമണമാണെന്ന കുടുംബത്തിന്റെ ആരോപണം ശക്തമാവുമ്പോള്‍ വസ്തുതാപരമായി നിഷേധിക്കാനാകാതെ വെള്ളം കുടിക്കുകയാണ് പൊലീസ് കമിഷണര്‍ ഉള്‍പെടെയുളളവര്‍.
     
House Attack | വളപട്ടണം പൊലീസ് വീടാക്രമണത്തിന് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്‌തോ? വീട്ടമ്മയുടെ ആരോപണം പ്രതിരോധിക്കാനാകാതെ പൊലീസ്

സംഭവത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തു വന്നു. രാഷ്ട്രീയ വിവാദങ്ങളുണ്ടായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ വിവാദം ശക്തമാകുമെന്നാണ് സൂചന. പൊലീസിനൊപ്പം റെയ്ഡ് നടത്താന്‍ എങ്ങനെ ഗുണ്ടകള്‍ വന്നുവെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ വന്നത് ഗുണ്ടകളെല്ലെന്നും പ്രദേശവാസികളാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇവര്‍ എന്തിന് വീട് അടിച്ചു തകര്‍ത്തുവെന്ന ചോദ്യമാണ് പിന്നെ ഉയരുന്നത്.
    
House Attack | വളപട്ടണം പൊലീസ് വീടാക്രമണത്തിന് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്‌തോ? വീട്ടമ്മയുടെ ആരോപണം പ്രതിരോധിക്കാനാകാതെ പൊലീസ്

ഇവര്‍ക്ക് നിയമം കയ്യിലെടുക്കാന്‍ പൊലീസിലെ ചിലര്‍ അനുമതി നല്‍കിയെന്ന ആരോപണമാണ് ഉയരുന്നത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍ ചിറയ്ക്കു സമീപം താമസിക്കുന്ന ഗൃഹനാഥന്‍ പൊലീസിന് നേരെ റിവോള്‍വര്‍ ഉപയോഗിച്ചു വെടിവച്ചെന്ന സംഭവത്തില്‍ ദുരൂഹത തുടരുന്നതാണ് പൊലീസിനെ പ്രതിരോധത്തിലാക്കുന്നത്.
   
House Attack | വളപട്ടണം പൊലീസ് വീടാക്രമണത്തിന് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്‌തോ? വീട്ടമ്മയുടെ ആരോപണം പ്രതിരോധിക്കാനാകാതെ പൊലീസ്

പൊലീസ് റെയ്ഡിനിടെ വ്യാപകമായ അക്രമം നടന്നുവെന്ന ആരോപണമാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിയത്.
ചിറയ്ക്കല്‍ ചിറയ്ക്കു സമീപം വില്ല ലേക് റീ ട്രറ്റ് എന്ന വീട്ടില്‍ താമസിക്കുന്ന ബാബു തോമസാണ് സംഭവത്തില്‍ അറസ്റ്റിലായത്.
    
House Attack | വളപട്ടണം പൊലീസ് വീടാക്രമണത്തിന് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്‌തോ? വീട്ടമ്മയുടെ ആരോപണം പ്രതിരോധിക്കാനാകാതെ പൊലീസ്

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളുടെ മകന്‍ റോഷനെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. കഴിഞ്ഞ മാസം 22 ന് തൊട്ടടുത്ത വീട്ടിലെ തമിഴ് നാട് സ്വദേശിയെ ആക്രമിച്ചെന്ന സംഭവത്തില്‍ വധശ്രമ കേസിലെ പ്രതിയാണ് റോഷന്‍. സംഭവത്തിനു ശേഷം ഇയാള്‍ ചിറക്കലില്‍ നിന്നും മുങ്ങുകയായിരുന്നു.
    
House Attack | വളപട്ടണം പൊലീസ് വീടാക്രമണത്തിന് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്‌തോ? വീട്ടമ്മയുടെ ആരോപണം പ്രതിരോധിക്കാനാകാതെ പൊലീസ്

വളപട്ടണം എസ് ഐ നിഥിന്‍ ഉള്‍പെടെ അഞ്ചു പൊലീസുകാരാണ് പ്രതിയെ തേടി വീട്ടിലെത്തിയത്. പൊലീസ് വിളിച്ചിട്ടും മുന്‍ വശത്തെ ഡോര്‍ തുറക്കാത്തതിനാല്‍ രണ്ടാം നിലയില്‍ പൊലീസ് കോവണി വെച്ചു കയറുകയായിരുന്നു. റോഷന്റെ മുറിയില്‍ അടച്ചിട്ട കതകില്‍ തട്ടി വിളിക്കുന്നതിനിടെ കറന്റ് പോവുകയും പിതാവായ ബാബു ഉമ്മന്‍ തോമസ് തന്റെ റിവോള്‍വര്‍ ഉപയോഗിച്ചു മൂന്നുതവണ വെടിവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.
  
വെടിയേല്‍ക്കാതിരിക്കാന്‍ പൊലീസ് തറയില്‍ കിടന്നു. ഇതിനിടെ റോഷന്‍ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. എസ് ഐ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ എ സി പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ എഴുപതോളം പൊലീസുകാര്‍ സ്ഥലത്ത് എത്തുകയും ബാബു ഉമ്മന്‍ തോമസില്‍ നിന്നും തന്ത്രപരമായി റിവോള്‍വര്‍ പിടിച്ചു വാങ്ങുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ കസ്റ്റഡിയിലെടുത്ത് വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വൈദ്യ പരിശോധനയ്ക്കു ശേഷം അറസ്റ്റു രേഖപ്പെടുത്തി. എന്നാല്‍ ബാബു ഉമ്മന്‍ തോമസിനെ അറസ്റ്റു ചെയ്തത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന ആരോപണവുമായി ഭാര്യ രംഗത്തുവന്നതോടെ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ രംഗത്തെത്തി. തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസില്‍ പ്രതിയായ റോഷന്‍ റൗഡി ലിസ്റ്റിലുള്ളയാളാണെന്നും ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ കണ്ണൂര്‍ എസ് പി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിന് ലൈസന്‍സ് ഉണ്ടോയെന്ന കാര്യം ഉള്‍പെടെ വിശദമായി പരിശോധിക്കും. ലൈസന്‍സ് ഇല്ല എന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കമീഷണര്‍ വിശദീകരിച്ചു. നേരത്തെ ബാബു ഉമ്മന്‍ തോമസ് ഉപയോഗിച്ച തോക്ക് ലൈസന്‍സില്ലാത്തതാണെന്ന പൊലീസ് വാദം തള്ളിക്കൊണ്ടു ഭാര്യ ലിന്‍ഡ രംഗത്തുവന്നിരുന്നു.

ബാബു ഉമ്മന്‍ തോമസ് പൊലീസിനു നേരെ വെടിവെച്ചില്ലെന്നും വീടാക്രമണം ഭയന്ന് ആത്മരക്ഷാര്‍ഥം മുകളിലേക്ക് വെടി വെച്ചതാണെന്നുമാണ് ഇദ്ദേഹത്തിന്റെ ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഒരു സംഘം ഗുണ്ടകളെ കൂട്ടിയാണ് പൊലീസ് റെയ്ഡിനെത്തിയതെന്നും ഇവരാണ് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് കേടുപാടുകള്‍ വരുത്തിയതും വീടിനു മുന്‍പിലുണ്ടായിരുന്ന കാര്‍ തകര്‍ത്തതെന്നും ഇവര്‍ ആരോപിച്ചു. ഇതോടെയാണ് പൊലീസ് പ്രതിസന്ധിയിലായത്.

ഒളിവില്‍ പോയ റോഷനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനമായും രാത്രി കാലത്ത് വീട്ടില്‍ കയറി റെയ്ഡു നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചില്ലെന്നതാണ്. സ്ത്രീ താമസിക്കുന്ന വീട്ടില്‍ റെയ്ഡിനായെത്തിയപ്പോള്‍ വനിതാ പൊലീസുകാരി കൂടെയുണ്ടായിരുന്നില്ല. പ്രതിയായ റോഷനെ പിടികൂടുന്നതിനായി വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്.

തന്റെ വീട്ടില്‍ പൊലീസിനൊപ്പം റെയ്ഡിനെത്തിയവരില്‍ മകനുമായി തര്‍ക്കമുള്ളവരുണ്ടായിരുന്നു. വാതില്‍ ചവുട്ടി പൊളിച്ചു അകത്തു കടന്ന പൊലീസിനൊപ്പം ഇവരുമുണ്ടായിരുന്നുവെന്നും റോഷന്റെ അമ്മ ലിന്‍ഡ ആരോപിക്കുന്നു. ഡി വൈ എസ് പിയാണെന്ന് പറഞ്ഞാണ് ആരോ വാതിലില്‍ മുട്ടിയത്. പൊലീസാണെങ്കില്‍ സെര്‍ചു വാറന്റുണ്ടെങ്കില്‍ മുന്‍വശത്തു കൂടി വരാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയാറാകാതെ ചിലര്‍ മതില്‍ ചാടി കടക്കുകയായിരുന്നു.

ഇതിനിടെയില്‍ ചിലര്‍ വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തു. ടിവി ഡിഷും കാമറയും വാടര്‍ ടാങ്കും തകര്‍ത്തു. മുറ്റത്ത് നായയെ കെട്ടിയിട്ടതിന് അസഭ്യം പറഞ്ഞു. ഗുണ്ടകളാണെന്ന് വിചാരിച്ചാണ് ഭര്‍ത്താവ് പ്രാണരക്ഷാര്‍ഥം വെടി വെച്ചത്. ഭയപ്പെടുത്താന്‍ മുകളിലേക്കാണ് വെടിവച്ചതെന്നും ലിന്‍ഡ പറഞ്ഞു. അതിനുശേഷം തന്റെ ഭര്‍ത്താവിനെ പൊലീസ് തറയില്‍ ചവിട്ടി വീഴ്ത്തി മര്‍ദിച്ചുവെന്നും ഇവര്‍ ആരോപിച്ചു.

Keywords: Valapattanam House Attack; Allegation Against Police, Kannur, News, Police, House Attack, Allegation, Controversy, Housewife, Raid, Natives, Gun Attack, Kerala News. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia