Arrested | വളപട്ടണം റെയില്‍വെ ട്രാകില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവം; പിടിയിലായ കുട്ടികളുടെ രക്ഷിതാക്കളോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് പൊലീസ്
Aug 23, 2023, 16:31 IST
വളപട്ടണം: (www.kvartha.com) റെയില്‍വെ സ്റ്റേഷനരികെ ട്രാകില്‍ കല്ലുകള്‍ നിരത്തിവെച്ചെന്ന സംഭവത്തില്‍ രണ്ടുകുട്ടികളെ വളപട്ടണം പൊലീസ് പിടികൂടി. ഇവരുടെ മാതാപിതാക്കളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പൊലീസ് പറയുന്നത്: ബുധനാഴ്ച (23.08.2023) രാവിലെയാണ് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് റെയില്‍വെ ട്രാകിന് സമീപം കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവയ്ക്കുന്നത് കണ്ടത്. ഇതേ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്ത പൊലീസ് കുട്ടികളുടെ രക്ഷിതാക്കളോട് വളപട്ടണം സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു.
കണ്ണൂര്‍- കാസര്‍കോട് റെയില്‍വെ പാളത്തില്‍ ട്രെയിനിനുനേരെ കല്ലേറും പാളത്തില്‍ കല്ലുകളും മറ്റും വെയ്ക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. ഒരാഴ്ച മുന്‍പാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ പാറക്കണ്ടിയില്‍നിന്നും രണ്ട് ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞ കേസില്‍ ഒഡീഷ സ്വദേശിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kerala-News, Police-News, News-Malayalam, Valapattanam, Children, Parents, Police, Station, Stone, Railway Track, Arrested, Valapattanam: Children who laid stone on the railway track, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.