SWISS-TOWER 24/07/2023

Arrested | വളപട്ടണത്ത് ഓടോറിക്ഷയില്‍ എംഡിഎംഎ കടത്തുന്നതിനിടെ രണ്ട് പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വളപട്ടണത്ത് അതിമാരക മയക്കുമരുന്നായ എംഡിഎംഎ ഓടോറിക്ഷയില്‍ കടത്തുന്നതിനിടെ രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഇതില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ചെയാണ് കണ്ണൂര്‍ സിറ്റി നാര്‍കോടിക്ക് സെല്‍ അസി. കമിഷണര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വളപട്ടണം പൊലീസും നടത്തിയ വാഹനപരിശോധനയ്ക്കിടെ 4.9 ഗ്രാം എംഡിഎംഎയുമായി ഓടോറിക്ഷയില്‍ സഞ്ചരിക്കവെ വാഹന പരിശോധനയില്‍ പ്രതികള്‍ പിടിയിലായത്.

Arrested | വളപട്ടണത്ത് ഓടോറിക്ഷയില്‍ എംഡിഎംഎ കടത്തുന്നതിനിടെ രണ്ട് പേര്‍ അറസ്റ്റില്‍
 

അഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാക്കിര്‍ (35), ദീപേഷ് (52) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോടൊപ്പമുണ്ടായിരുന്ന മുഖ്യ ആസൂത്രകന്‍ കൊച്ചുണ്ണിയെന്നു വിളിക്കുന്ന സജീര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് സജീര്‍ എന്നും ഓടോറിക്ഷ വാടകയ്‌ക്കെടുത്ത് ശാക്കിറിനെ ഡ്രൈവറായി ഉപയോഗിച്ച് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത് ഇയാളാണെന്നും പൊലീസ് പറഞ്ഞു.

Arrested | വളപട്ടണത്ത് ഓടോറിക്ഷയില്‍ എംഡിഎംഎ കടത്തുന്നതിനിടെ രണ്ട് പേര്‍ അറസ്റ്റില്‍
 
ഇയാളെയും സംഘത്തെയും കുറിച്ചു രഹസ്യവിവരം ലഭിച്ചതിനാല്‍ കഴിഞ്ഞ രണ്ടു മാസമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണ സംഘത്തില്‍ വളപട്ടണം എസ് ഐ നിഥിന്‍, ഡാന്‍സെഫ് എസ് ഐ മഹിജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അജിത്, ശ്രീജേഷ്, ബിനു, രാഹുല്‍, അനൂപ്, അബ്ദുല്‍ നിശാദ്, സതീശന്‍ സനോജ് പ്രബീഷ് എന്നിവരുമുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ടുപ്രകാരം കേസെടുത്ത് വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Valapattnam: Two persons arrested while smuggling MDMA in an auto-rickshaw, Kannur, News, Arrested, Smuggling, MDMA, Police, Secret Message, Court, Remand, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia