വാളകം വധശ്രമംക്കേസ്: സി.ബി.ഐ അന്വേഷണം തുടങ്ങി

 


വാളകം വധശ്രമംക്കേസ്: സി.ബി.ഐ അന്വേഷണം തുടങ്ങി
കൊല്ലം: വാളകത്ത് അധ്യാപകനായ കൃഷ്ണകുമാറിന് നേര്‍ക്കുണ്ടായ വധശ്രമ സംഭവത്തില്‍ സി ബി ഐ അന്വേഷണം തുടങ്ങി. കേസിന്റെ എഫ്.ഐ.ആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി ബി ഐ എസ്.പി വി രവികുമാര്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചു.

2011 സെപ്തംബര്‍ 29ാം തീയതി പുലര്‍ച്ചെയാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ വാളകം എം എല്‍ എ ജംഗ്ഷന് സമീപം കൃഷ്ണകുമാറിനെ കണ്ടെത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റിന് അധ്യാപകനോട് പൂര്‍വ്വ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇതാണ് അക്രമത്തിന് കാരണമെന്നും കൃഷ്ണകുമാറിന്റെ ഭാര്യ മൊഴി നല്‍കിയിരുന്നു.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവമായിരുന്നു അദ്ധ്യപകന് നേരെയുണ്ടായ സംഭവം. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. അത് കൊണ്ട് തന്നെ സംഭവം പ്രമാദമാവുകയായിരുന്നു. ഒരു വശത്ത് ഇടത് പക്ഷവും എതിര്‍പക്ഷത്ത് യു.ഡി.എഫും ഇതേ ചൊല്ലി കൊമ്പ് കോര്‍ത്തു.

Keywords: Kollam, Valakam Krishnakumar, FIR, CBI, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia