വൈക്കം - കൊച്ചി അതിവേഗ എ സി ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും

 


ADVERTISEMENT

കോട്ടയം: (www.kvartha.com 09.02.2018) വൈക്കം - കൊച്ചി അതിവേഗ എ.സി ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം കുസാറ്റില്‍ നടന്ന വിദഗ്ധസമിതി യോഗത്തില്‍ ബോട്ടിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഏപ്രില്‍ രണ്ടാം വാരത്തില്‍ ബോട്ട് നീറ്റിലിറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മണിക്കൂറില്‍ 2830 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബോട്ടാണിത്.

ഒന്നര മണിക്കൂര്‍കൊണ്ട് വൈക്കത്തു നിന്ന് എറണാകുളത്തിന് എത്താന്‍ കഴിയും. ഇടയ്ക്കു നാലുസ്ഥലങ്ങളില്‍ മാത്രമേ ബോട്ട് നിര്‍ത്തുകയുള്ളു. വൈക്കം - കൊച്ചി റൂട്ടില്‍ റോഡ് മാര്‍ഗം ഒരു മണിക്കൂര്‍ 25 മിനിറ്റാണ് യാത്രാസമയം എങ്കിലും ഗതഗതക്കുരുക്കു മൂലം ഇതു രണ്ട് മണിക്കൂര്‍ വരെ നീളാറുണ്ട്. വിനോദസഞ്ചാര വികസനംകൂടി കണക്കിലെടുത്താണ് എ.സി ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്.

വൈക്കം - കൊച്ചി അതിവേഗ എ സി ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും

120 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 50 സീറ്റുകള്‍ ആണ് എ.സി ഡക്കില്‍. ബാക്കി നോണ്‍ എ.സി. ഡബിള്‍ ഡക്ക് ബോട്ടാണ് നിര്‍മ്മിക്കുന്നത്. ഇരട്ട എഞ്ചിനാണ് ഘടിപ്പിക്കുന്നത്. നിര്‍മ്മാണം ജലഗതാഗതവകുപ്പിന്റെ അരൂരിലെ യാര്‍ഡില്‍ അവസാനഘട്ടത്തിലാണ്. വൈക്കം, ചെമ്മനാകരി, പെരുമ്പളം, പാണാവള്ളി, തേവര, നേവല്‍ബേസ് വഴി എറണാകുളം ജെട്ടിയിലെത്തുന്ന പാതയാണു ക്രമീകരിച്ചിരിക്കുന്നത്.

വൈക്കത്തു നിന്ന് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തെത്തുന്ന അതിവേഗ യാത്രയാണ് ഉദ്ദേശിക്കുന്നത്. വേമ്പനാട്ടു കായലിന്റെ വശ്യത യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ആസ്വദിച്ച് യാത്ര ചെയ്യാന്‍ കഴിയും. സാധാരണയാത്രക്കാര്‍ക്ക് പുറമേ ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ ജലഗതാഗതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ പറഞ്ഞു.

കുസാറ്റാണ് സാധ്യതാപഠനം നടത്തിയത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ റോഡ് ഗതാഗതത്തില്‍ വന്നിട്ടുള്ള തിരക്കില്‍ നിന്നു രക്ഷപ്പെടാനാവും. ജലഗതാഗതത്തിനു ചെലവുകുറയും. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ റോഡ് മാര്‍ഗമുള്ള യാത്രക്കാര്‍ ജലഗതാഗതത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് ജലഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kottayam, Kerala,  AC boat service,  News, Vaikom-Ernakulam AC boat service to start soon.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia