വൈഗയെ കൊലപ്പെടുത്തിയ മൊഴികളില്‍ വൈരുധ്യം; സനുമോഹനേയും ഭാര്യയേയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുന്നു, ലക്ഷ്യം കൊലയുടെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരിക എന്നത്

 


കൊച്ചി: (www.kvartha.com 28.04.2021) കളമശേരി മുട്ടാര്‍ പുഴയില്‍ 13 വയസുകാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനെയും മാതാവിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. കൊലപാതകത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ സനു മോഹന്റെ മൊഴികളിലെ വൈരുധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ തീരുമാനം. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നായിരുന്നു സനു പൊലീസിനോടു പറഞ്ഞിരുന്നത്. വൈഗയെ കൊലപ്പെടുത്തിയ മൊഴികളില്‍ വൈരുധ്യം; സനുമോഹനേയും ഭാര്യയേയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുന്നു, ലക്ഷ്യം കൊലയുടെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരിക എന്നത്
കൊലയ്ക്ക് ശേഷം മകളുടെ ആഭരണങ്ങളും ഊരിയെടുത്തിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം നാടു വിട്ട് അന്യസംസ്ഥാനങ്ങളിലെത്തി പണം ഉപയോഗിച്ചു ചൂതാട്ടം നടത്തിയത് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വന്‍ തുക കൈവശം വച്ച് നാടുവിട്ടത് എന്തിനാണെന്ന ചോദ്യത്തിനും ഇയാള്‍ക്ക് ഇതുവരെ കൃത്യമായ മറുപടി നല്‍കാനായിട്ടില്ല. നാടുവിട്ട ശേഷം മൂന്നു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന മൊഴിയും വിശ്വസനീയമല്ലെന്നു പൊലീസ് തിരിച്ചറിഞ്ഞു.

ഇയാളെ അഞ്ചു സംസ്ഥാനങ്ങളില്‍ കൊണ്ടു പോയി തെളിവെടുപ്പു നടത്തിയ ശേഷം കഴിഞ്ഞദിവസം അന്വേഷണ സംഘം നടത്തിയ അവലോകന യോഗത്തില്‍ കേസ് തുടര്‍ന്ന് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. സനു മോഹന്‍ നല്‍കിയ മൊഴികള്‍ക്കതീതമായി മകളെ കൊലപ്പെടുത്തിയതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കൊലപാതകം നടത്തിയതിന്റെ പ്രേരണയായി ഇയാള്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നത് പൊലീസിനെ സമ്മര്‍ദത്തിലാക്കുന്നു. അതുകൊണ്ടു തന്നെ കൊലപാതക കാരണം കൃത്യമായി തിരിച്ചറിയുന്നതിനാണ് കുട്ടിയുടെ മാതാവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്. ഇവരെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കുട്ടി മരിച്ച സാഹചര്യം പരിഗണിച്ച് കാര്യമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നില്ല.

Keywords:  Vaiga's murder case; Police interrogation Sanumohan and his wife, Kochi,Murder case, Police, Probe, Court, Trending, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia