SWISS-TOWER 24/07/2023

Worm Found | 'മുട്ടക്കറിയില്‍ പുഴു'; ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 6 കുട്ടികള്‍ ആശുപത്രിയില്‍; വാഗമണ്ണിലെ ഹോടെല്‍ പൂട്ടിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഇടുക്കി: (www.kvartha.com) വാഗമണ്ണില്‍ ഒരു ഹോടെലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടതെന്ന് കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘം പറഞ്ഞു. 
വെള്ളിയാഴ്ച രാവിലെ ഹോടെലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയതെന്നാണ് വിവരം. 
Aster mims 04/11/2022

ഭക്ഷണം കഴിച്ചശേഷം ശാരീരിക അസ്വസ്ഥതകളും ഛര്‍ദിയും അനുഭവപ്പെട്ട ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം ഹോടെല്‍ അധികൃതരെ അറിയിച്ചപ്പോള്‍ അവരില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നാണ് റിപോര്‍ട്. 

വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചതോടെ അധികൃതരെത്തി ഹോടെലിനെതിരേ നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പും ഏലപ്പാറ പഞ്ചായതും ചേര്‍ന്ന് ഹോടെല്‍ അടപ്പിച്ചു. ഹോടെലിനകത്ത് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകംചെയ്ത് സൂക്ഷിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Worm Found | 'മുട്ടക്കറിയില്‍ പുഴു'; ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 6 കുട്ടികള്‍ ആശുപത്രിയില്‍; വാഗമണ്ണിലെ ഹോടെല്‍ പൂട്ടിച്ചു


അതേസമയം, ഒരു മാസം മുന്‍പ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോടെലാണ് ഇതെന്നും തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്.

Keywords:  News,Kerala,State,Idukki,Food,hospital,Students,Hotel,Health,Health & Fitness,Top-Headlines,Latest-News, Vagamon: Worm found in egg curry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia