Found Dead | നെല്ലാച്ചേരിയില്‍ 2 യുവാക്കള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് സമീപത്ത് അവശ നിലയില്‍ കണ്ടെത്തിയ മറ്റൊരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

വടകര: (KVARTHA) നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിന് സമീപം രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് സമീപം അവശ നിലയില്‍ മറ്റൊരു യുവാവിനെയും കണ്ടെത്തി. ഓര്‍ക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകന്‍ രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ് (26) എന്നിവരാണ് മരിച്ചത്.

Found Dead | നെല്ലാച്ചേരിയില്‍ 2 യുവാക്കള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് സമീപത്ത് അവശ നിലയില്‍ കണ്ടെത്തിയ മറ്റൊരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെള്ളിയാഴ്ച (12.04.2024) രാവിലെ എട്ടുമണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെ അവശ നിലയില്‍ കണ്ടെത്തിയ ചെറിയതുരുത്തി ശ്രീരാഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായും സമീപത്തുനിന്ന് സിറിന്‍ജുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. ഇവിടെ പരിശോധന നടത്തിവരികയാണ്.

Keywords: Kerala, Kerala-News, Regional-News, News, Police-News, Vadakara News, Two Youths, Found Dead, Investigation Underway, Police, Deadbody, Friends, Hospital, Treatment, Died, Local News, Vadakara: Two Youths Found Dead.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia